ചെന്നൈ: വിറച്ചിങ്കിലും വീഴാതെ തിലക് വർമ്മയുടെ തകർപ്പൻ ബാറ്റിംഗിന്റെ പിൻബലത്തിൽ ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും വിജയം നേടി ഇന്ത്യ. ആവേശം അവസാ ഓവർ വരെ നീണ്ട മത്സരത്തിൽ 2 വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 165 റൺസ് നേടി. മറുപടിക്കിറങ്ങിയ ഇന്ത്യ 4 പന്ത് ബാക്കി നിൽക്ക വിജയലക്ഷ്യത്തിലെത്തി (166/8) .
വമ്പനടിക്കാരെല്ലാം പത്തിമടക്കിയ മത്സരത്തിൽ പുറത്താകെ 4 ഫോറും 5 സിക്‌സും ഉൾപ്പെടെ 55 പന്തിൽ 72 റൺസ് നേടിയ തിലക് വർമ്മയാണ് ഇന്ത്യയുടെ വിജയശില്പി. ഫോറടിച്ച് ഇന്ത്യയുടെ വിജയ റൺ നേടിയതും തിലകാണ്. അവസാ ഓവറുകളിൽ 2 നിർണായക ഫോറുകൾ നേടിയ ബിഷ്‌ണോയി (9) തിലകിനൊപ്പം പുറത്താകാതെ നിന്നു. വാഷിംഗ്ടൺ സുന്ദറും (19 പന്തിൽ 26) ഇന്ത്യയ്ക്ക് ബാറ്റുകൊണ്ട് നിർണായക സംഭാവന നൽകി.
സഞ്ജു (5),അഭിഷേക് (12), സൂര്യകുമാർ (12), ജുറൽ (4), ഹാർദിക് (7) എന്നിവരെല്ലാം നിരാശപ്പെടുത്തി.ബ്രൈഡൺ കാർസ് മൂന്ന് വിക്കറ്റ് വീഴ്ത്തി.ടോസ് നേടിയ ഇന്ത്യൻ ക്യാപ്ടൻ സൂര്യകുമാർ യാദവ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരത്തിലെപ്പോലെ ക്യാപ്ടൻ ജോ ബട്ട്‌ലറുടെ (43) ഇന്നിംഗ്‌സാണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട സ്‌കോറിൽ എത്തിച്ചത്.
ബ്രൈഡൺ കാർസ് (31), ജാമി സ്മിത്ത് (22) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. ഇന്ത്യയ്ക്കായി വരുണും അക്ഷറും 2 വിക്കറ്റ് വീഴ്ത്തി. അഞ്ച് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ പരമ്പരയിൽ ഇന്ത്യ 20ത്തിന് മുന്നിലെത്തി.
റിങ്കുവിനും നിതീഷിനും പരിക്ക്
പരിക്കേറ്റ നിതീഷിനും റിങ്കുവിനും പകരം ശിവം ദുബെയേയും രമൺദീപിനേയും ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി. നിതീഷിന് പരമ്പര മുഷുവൻ നഷ്ടമാകും. റിങ്കുവിന് അടുത്ത മത്സരത്തിലും കളിക്കാനാകില്ലെന്നാണ് വിവരം.
ആദ്യ ട്വന്റി20യിൽ കളിച്ച നിതീഷിനും റിങ്കുവിനും പകരം ഇന്നലത്തെ മത്സരത്തിൽ ജുറലും നിതീഷും ഇറങ്ങി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്