ഫുൾഹാമിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം

JANUARY 27, 2025, 6:12 AM

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് നിർണായക വിജയം. എവേ ഗ്രൗണ്ടിൽ ഫുൾഹാമിനെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് മറുപടിയില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്.
ഡിഫൻഡർ ലിസാൻഡ്രോ മാർട്ടിനസാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയ ഗോൾ നേടിയത്.
ഇന്ന് ക്രേവൻ കോട്ടേജിലും മാഞ്ചസ്റ്റർ യുണൈറ്റഡ് താളം കണ്ടെത്താൻ പ്രയാസപ്പെടുന്നതാണ് കണ്ടത്. മാഞ്ചസ്റ്റർ യുണൈറ്റഡിന് ആദ്യ പകുതിയിൽ ഗോൾ പോസ്റ്റിലേക്ക് ഒരു ഷോട്ടുപോലും തൊടുക്കാനായില്ല. രണ്ടാം പകുതിയിൽ യുണൈറ്റഡ് മാറ്റങ്ങൾ വരുത്തിയെങ്കിലും അതും വലിയ മാറ്റങ്ങൾ ഉണ്ടാക്കിയില്ല.

78-ാം മിനിറ്റിൽ ലിസാൻഡ്രോ മാർട്ടിനസിന്റെ ഒരു ലോംഗ് റേഞ്ചർ ഡിഫ്‌ളക്ഷന്റെ സഹായത്തോടെ വലയിൽ എത്തി. മാഞ്ചസ്റ്റർ യുണൈറ്റഡ് 1-0.

ഇതിനു ശേഷം ഫുൾഹാം സമനില ഗോളിനായി ശ്രമിച്ചു. ടോബിൽ കോലിയറുടെ ഒരു ഗോൾ ലൈൻ ക്ലിയറൻസ് 88-ാം മിനിറ്റിൽ യുണൈറ്റഡിന് രക്ഷയായി. 95-ാം മിനിറ്റിൽ അമദ് ദിയാലോയുടെ ഫിനിഷ് മാഞ്ചസ്റ്റർ യുണൈറ്റഡിന് രണ്ടാം ഗോളും നൽകി. പക്ഷെ വാർ പരിശോധനയിൽ അത് ഓഫ്‌സൈഡ് ആണെന്ന് വിധി വന്നു. എങ്കിലും അവസാനം ജയം ഉറപ്പിക്കാൻ യുണൈറ്റഡിനായി.

vachakam
vachakam
vachakam

ഈ വിജയം മാഞ്ചസ്റ്റർ യുണൈറ്റഡിനെ 29 പോയിന്റുമായി 12-ാം സ്ഥാനത്ത് എത്തിച്ചു. ഫുൾഹാം 33 പോയിന്റുമായി പത്താം സ്ഥാനത്ത് നിൽക്കുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam