ആലപ്പുഴ: അരൂരിൽ ടാങ്കർ ലോറി ബൈക്കിലിടിച്ച് അപകടം. അപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. അരൂർ ചന്തിരൂർ സ്വദേശി കോന്നിച്ചിറയിൽ അക്ബർ ദിൽഷാദ് (23) ആണ് മരിച്ചത്.
അരൂർ പൊലിസ് സ്റ്റേഷന് സമീപംആണ് അപകടമുണ്ടായത്. മേൽപ്പാലം നിർമ്മാണം നടക്കുന്ന സ്ഥലത്ത് ആണ് അപകടം നടക്കുന്നത്. നിർമാണത്തിന് വെള്ളം തളിക്കാനെത്തിച്ച ടാങ്കർ ലോറിയുമായാണ് ദിൽഷാദിൻ്റെ ബൈക്ക് കൂട്ടിയിടിച്ചത്.
ഗുരുതരമായി പരുക്കേറ്റ ദിൽഷാദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.സംഭവത്തിൽ പൊലീസ് കേസെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്