തിരുവനന്തപുരം: ഭാസ്കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന്റെ ജയില്‍മോചനത്തിനായി മന്ത്രി കെ.ബി.ഗണേഷ്കുമാര് ഇടപെട്ടെന്ന് ജ്യോതികുമാര്‍ ചാമക്കാല. പ്രമുഖ ചാനൽ ചർച്ചയിലാണ് ജ്യോതികുമാര്‍ ചാമക്കാല ഗുരുതര ആരോപണം ഉന്നയിച്ചത്.
ഗണേഷിന്റെ അനുയായി കോട്ടാത്തല പ്രദീപും മോചനത്തിനായി ഇടപെട്ടുവെന്നും പ്രതിയോടൊപ്പം പ്രദീപ് പലവട്ടം പൊലീസ് സ്റ്റേഷനില്‍ പോയിട്ടുണ്ട്. പറഞ്ഞത് തെറ്റാണെങ്കില്‍ തനിക്കെതിരെ കേസെടുക്കട്ടെയെന്നും ജ്യോതികുമാര്‍ ചാനൽ ചർച്ചയിൽ തുറന്നടിച്ചിരുന്നു.
2009 ലാണ് ഭര്‍ത്താവിന്റെ അച്ഛനായ ഭാസ്ക്കര കാരണവരെ കൊന്ന കേസില്‍ ഷെറിന് പിടിയിലാകുന്നത്. മരുമകള്‍ ഷെറിന് , അവരുടെ സുഹൃത്തുക്കളായ ബിബീഷ്, നിഥിന്, ഷാനു റഷീദ് എന്നിവരും കൂട്ടു പ്രതികളായി. കൊലപാതകം, ഗൂഢാലോചന, കുറ്റംചെയ്യാൻ പ്രേരിപ്പിക്കൽ, തെളിവ് നശിപ്പിക്കൽ, കവർച്ച , ദേഹോപദ്രവം എന്നീ കുറ്റങ്ങൾ തെളിഞ്ഞതിനെ തുടര്‍ന്നാണ് പ്രതികളെ 2010 ല്‍ കോടതി ശിക്ഷിച്ചത്.
തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ 14 വര്‍ഷം തടവ് പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് ഷെറിന് ശിക്ഷാ ഇളവ് നല്കാന് ജയില്‍ ഉപദേശക സമിതിയും ജയില്മേധാവിയും ശുപാര്‍ശ ചെയ്യുകയായിരുന്നു. മന്ത്രിസഭ ഇത് അംഗീകരിച്ചു.
മന്ത്രിസഭയുടെ തീരുമാനം ഗവര്‍ണര്‍ അംഗീകരിച്ചാലെ ജയില്‍മോചനത്തിനുള്ള നടപടികള്‍ തുടങ്ങാനാവൂ. 35 വര്‍ഷം ന്യൂയോര്‍ക്കില്‍ ജോലിചെയ്ത ഭാസ്ക്കര കാരണവരുടെ ഇളയമകനായ ബിനുവിന്റെ ഭാര്യയായിരുന്നു പത്തനാപുരം സ്വദേശിനിയായ ഷെറിന്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്