അണ്ടർ 19 വനിതാ ട്വന്റി20 ലോകകപ്പിൽ വിജയ കുതിപ്പ് തുടർന്ന് ഇന്ത്യ. സൂപ്പർ സിക്സിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെ എട്ടു വിക്കറ്റിന് തകർത്ത് ഇന്ത്യ സെമി ഫൈനൽ ഉറപ്പാക്കി.
ബോളർമാരുടെ സമ്പൂർണ ആധിപത്യം കണ്ട മത്സരത്തിൽ എട്ടു വിക്കറ്റിനാണ് ഇന്ത്യ ബംഗ്ലാദേശ് വനിതകളെ തകർത്തത്.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 64 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ 77 പന്തും എട്ടു വിക്കറ്റും ബാക്കിയാക്കി ഇന്ത്യ വിജയത്തിലെത്തി. ഒരിക്കൽക്കൂടി തകർത്തടിച്ച് 40 റൺസെടുത്ത ഓപ്പണർ ഗംഗാദി തൃഷയുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്. തൃഷ 31 പന്തിൽ എട്ടു ഫോറുകൾ സഹിതം 40 റൺസെടുത്തു.
അഞ്ച് പന്തിൽ രണ്ടു ഫോറുകളോടെ 11 റൺസെടുത്ത സനിക ചാൽകെയും രണ്ടു പന്തിൽ ഒരു ഫോർ സഹിതം അഞ്ച് റൺസുമായി പുറത്താകാതെ നിന്ന ക്യാപ്ടൻ നികി പ്രസാദും ചേർന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു. മൂന്നു വിക്കറ്റുമായി തിളങ്ങിയ വൈഷ്ണവി ശർമയുടെ നേതൃത്വത്തിലാണ് ഇന്ത്യ ബംഗ്ലാദേശിനെ ദുർബലമായ സ്കോറിൽ ഒതുക്കിയത്. നാല് ഓവറിൽ 15 റൺസ് വഴങ്ങിയാണ് വൈഷ്ണവി മൂന്നു വിക്കറ്റ് വീഴ്ത്തിയത്. മലയാളി താരം ജോഷിത മൂന്ന് ഓവറിൽ ആറു റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്