വയനാട്: വയനാട് ഡിസിസി ഓഫീസിൽ ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചനും ടി സിദ്ധിഖ് എംഎൽഎയ്ക്കുമെതിരെ പോസ്റ്റർ.
ഡിസിസി ട്രഷറർ എൻ എം വിജയൻ ജീവനൊടുക്കിയ കേസിൽ പ്രതിയാണ് എൻഡി അപ്പച്ഛൻ. ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയാണ് കേസ്. ഈ പശ്ചാത്തലത്തിലാണ് പോസ്റ്റർ.
ഡിസിസി പ്രസിഡന്റ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള പോസ്റ്ററിൽ 'കൊലയാളി സംഘത്തെ പൂറത്താക്കൂ കോൺഗ്രസിനെ രക്ഷിക്കൂ'വെന്നും ആവശ്യപ്പെടുന്നു.
അതേസമയം ഒന്നാം പ്രതി ഐ സി ബാലകൃഷ്ണൻ എംഎൽഎയുടെ പേര് പോസ്റ്ററിൽ പരാമർശിക്കുന്നില്ല.
ചുരം കയറിവന്ന എംഎൽഎയെ കൂട്ടുപിടിച്ച് എൻഡി അപ്പച്ചൻ പാർട്ടിയെ നശിപ്പിക്കുന്നുവെന്നും പോസ്റ്ററിലൂടെ വിമർശിക്കുന്നു. പാപം പേറുന്ന അപ്പച്ചനെ പാർട്ടിക്ക് വേണ്ട, അഴിമതിയും മതവെറിയും കൊണ്ട് നടക്കുന്ന ഡിസിസി പ്രസിഡന്റ് ഈ പാർട്ടിയുടെ അന്തകൻ എന്നും പോസ്റ്ററിൽ പറയുന്നു. സേവ് കോൺഗ്രസ് ഫോറം എന്ന പേരിലാണ് പോസ്റ്ററുകൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്