പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ വീഴ്‌ച സംഭവിച്ചതായി റിപ്പോർട്ട് വന്നതിന് പിന്നാലെ എസ്‌എച്ച്ഒയെ സസ്‌പെൻഡ് ചെയ്‌തതായി റിപ്പോർട്ട്. ഉത്തരമേഖല ഐജിയുടെ ഉത്തരവ് പ്രകാരമാണ് സസ്‌പെൻഷൻ എന്നാണ് ലഭിക്കുന്ന വിവരം.
ചെന്താമര ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ടും വിവരം കോടതിയെ അറിയിക്കാൻ നെന്മാറ എസ്‌എച്ച്‌ഒ മഹേന്ദ്ര സിംഹൻ വീഴ്‌ചവരുത്തിയതിനാലാണ് നടപടി ഉണ്ടായത്. ഒരുമാസം ചെന്താമര നെന്മാറയിൽ താമസിച്ചിരുന്നെന്ന് പാലക്കാട് എസ്‌പി അജിത്‌കുമാർ എഡിജിപി മനോജ് എബ്രഹാമിന് കൈമാറിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
അതേസമയം ചെന്താമരയെ ഇതുവരെ കണ്ടെത്താനായില്ല. ഇയാളെ കണ്ട നാട്ടുകാരും പോലീസും പ്രദേശത്ത് അന്വേഷണം തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്