ഇൻസ്റ്റഗ്രാമിൽ കണ്ട ലിങ്കിൽ കയറി; ആലപ്പുഴ സ്വ​ദേശിക്ക് നഷ്ടമായത് ലക്ഷങ്ങൾ

JANUARY 28, 2025, 9:55 AM

ആലപ്പുഴ: ഓൺലൈനായി ഷെയർ ട്രേഡിംഗ് നടത്തി ലാഭവിഹിതം നൽകാമെന്ന് വാഗ്ദാനം നൽകി വൻ തട്ടിപ്പ്. പുതുക്കുണ്ടം സ്വദേശി അലക്സാണ്ടർ തോമസാണ് തട്ടിപ്പിനിരയായത്. ഇയാളുടെ കൈയിൽ നിന്ന് ആറ് ലക്ഷം രൂപയാണ് തട്ടിയെടുത്തത് എന്നാണ് ലഭിക്കുന്ന വിവരം. 

2024 നവംബർ 24ലാണ് അലക്സാണ്ടർ ഇൻസ്റ്റഗ്രാമിൽ ട്രേഡിംഗിന്റെ പരസ്യം കാണുന്നത്. തുടർന്ന് ലിങ്ക് വഴി ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുകയായിരുന്നു. ആദ്യം ട്രേഡിങ് വഴിപണം ലഭിക്കുകയും ചെയ്തു. പിന്നീട് കൂടുതൽ പണം നൽകിയാൽ 300 ശതമാനം വരെ ലാഭം നൽകാമെന്ന് തട്ടിപ്പുകാർ ഇയാളെ അറിയിച്ചു.

പിന്നീട് ഇവരുടെ പല അക്കൗണ്ടുകളിൽ ആയി 6,19,803 രൂപയോളം ഇയാൾ നിക്ഷേപിച്ചു. തുടർന്ന് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ ശ്രമിക്കവെ ഇൻകം ടാക്സ് അടയ്ക്കാനായി മെസേജ് വരികയായിരുന്നു. ഇത് തട്ടിപ്പ് ആണെന്ന് സംശയം തോന്നിയ അലക്സാണ്ടർ സെബിയുടെ ഹെൽപ് ലൈനിൽ വിളിച്ച് അന്വേഷിച്ചു. അവിടെ നിന്ന് വിവരം തെറ്റാണെന്ന് മനസിലായതോടെയാണ് ഇയാൾ ഹരിപ്പാട് പൊലീസിൽ പരാതി നൽകിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam