ഈസ്റ്റ് ബംഗാളിനോട് നാണംകെട്ട തോൽവിയുമായി ബ്ലാസ്‌റ്റേഴ്‌സ്

JANUARY 25, 2025, 8:50 AM


തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ പോയിന്റുകൾ നേടിയ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി, എവേ മത്സരത്തിൽ ഈസ്റ്റ് ബംഗാൾ എഫ്‌സിയോട് 2-1ന് തോറ്റു. 20-ാം മിനിറ്റിൽ മലയാളി താരം പി.വി. വിഷ്ണുവിലൂടെ മുന്നിലെത്തിയ ആതിഥേയ ടീം 72-ാം മിനിറ്റിൽ ഹിജാസി മഹെറിലൂടെ ലീഡ് കൂട്ടി.
84-ാം മിനിറ്റിൽ ഡാനിഷ് ഫാറൂഖ് ആണ് ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾ കണ്ടെത്തിയത്.
തോറ്റെങ്കിലും 18 മത്സരങ്ങളിൽ നിന്ന് 21 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് എട്ടാം സ്ഥാനത്ത് തുടർന്നു. തുടർച്ചയായ മൂന്ന് തോൽവിക്ക് ശേഷം വിജയവഴിയിലെത്തിയ ഈസ്റ്റ് ബംഗാൾ 17 പോയിന്റുമായി 11-ാം സ്ഥാനത്താണ്. ജനുവരി 30ന് ചെന്നൈയിൻ എഫ്‌സിയുമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം. ചെന്നൈ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയമാണ് വേദി.
രണ്ട് ഗോൾ ലീഡ് വഴങ്ങിയെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് പതറാതെയാണ് കളിച്ചത്. ക്വാമി പെപ്രയും ജിമിനെസും തുടർച്ചയായി ആക്രമണങ്ങൾ നടത്തി. 80-ാം മിനിറ്റിൽ വിബിൻ മോഹനന് പകരം ഡാനിഷ് ഫാറൂഖ് കളത്തിലിറങ്ങി, ആ മാറ്റം കളിയിലും പ്രതിഫലിച്ചു. 84-ാം മിനിറ്റിൽ ലൂണയുടെ കോർണർ കിക്കിൽ നിന്നുള്ള പന്ത് ഹിജാസി മഹെർ വലയ്ക്ക് മുന്നിൽ ക്ലിയർ ചെയ്തു.
വീണ്ടും ബോക്‌സിൽ വീണ പന്ത് പിടിച്ചെടുക്കാൻ ഇരുടീമുകളും ശ്രമിച്ചു. പന്ത് നേടിയ ഡാനിഷ് ഫാറൂഖ് മനോഹരമായൊരു ഹാഫ് വോളിയിലൂടെ വലയുടെ വലത് മുകൾഭാഗത്ത് പന്ത് പതിപ്പിച്ചു. അവസാന മിനിറ്റുകളിൽ ക്വാമി പെപ്ര രണ്ട് ശ്രമങ്ങൾ കൂടി നടത്തിയെങ്കിലും ഈസ്റ്റ് ബംഗാളിന്റെ ജയം തടയാനായില്ല.
തുടക്കത്തിൽ ബ്ലാസ്‌റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ സമ്മർദത്തിലാക്കി. കോറു സിങും നോഹയും ഈസ്റ്റ് ബംഗാൾ പ്രതിരോധത്തെ പരീക്ഷിച്ചു. 14-ാം മിനിറ്റിൽ ഈസ്റ്റ് ബംഗാൾ ഗോളിനായി ആദ്യശ്രമം നടത്തി. 21-ാം മിനിറ്റിൽ അവർ ലക്ഷ്യം കണ്ടു. തുടർന്ന് ബ്ലാസ്റ്റേഴ്‌സ് സമനിലക്കായി ആഞ്ഞു ശ്രമിക്കവേ ഈസ്റ്റ് ബംഗാൾ രണ്ടാം ഗോളിലെത്തി.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam