ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ സ്മൃതി മന്ദാനയും ദീപ്തി ശർമ്മയും 2024ലെ ഐ.സി.സി വനിതാ ഏകദിന ടീമിൽ ഇടം നേടി. 13 മത്സരങ്ങളിൽ നിന്ന് നാല് സെഞ്ച്വറികളും മൂന്ന് അർദ്ധസെഞ്ച്വറികളുമടക്കം 747 റൺസ് നേടിയ മന്ദാനയാണ് 2024 വർഷം ഏറ്റവും കൂടുതൽ ഏകദിന റൺസ് നേടിയത്.
13 മത്സരങ്ങളിൽ നിന്ന് 24 വിക്കറ്റുകൾ വീഴ്ത്തി ദീപ്തി ശർമ്മ തന്റെ ഓൾറൗണ്ട് മികവ് കഴിഞ്ഞ വർഷം പ്രകടിപ്പിച്ചിരുന്നു. ബാറ്റിംഗിൽ 186 റൺസും അവൾ ഇന്ത്യക്കായി സംഭാവന ചെയ്തു.
697 റൺസ് കഴിഞ്ഞ വർഷം നേടിയ ദക്ഷിണാഫ്രിക്കക്കാരി ലോറ വോൾവാർഡിനെ ടീമിന്റെ ക്യാപ്ടനായി തിരഞ്ഞെടുക്കപ്പെട്ടു. ശ്രീലങ്കയുടെ ചാമാരി അത്തപത്തു, വെസ്റ്റ് ഇൻഡീസിന്റെ ഹെയ്‌ലി മാത്യൂസ്, ഓസ്‌ട്രേലിയയുടെ ആഷ്‌ലീ ഗാർഡ്‌നർ, അന്നബെൽ സതർലാൻഡ്, ഇംഗ്ലണ്ടിന്റെ ആമി ജോൺസ്, സോഫി എക്ലെസ്റ്റോൺ, കേറ്റ് ക്രോസ്, ദക്ഷിണാഫ്രിക്കയുടെ മാരിസാൻ കാപ്പ് എന്നിവരാണ് മറ്റ് കളിക്കാർ.
ഐ.സി.സി വനിതാ ഏകദിന ടീം 2024: സ്മൃതി മന്ദാന (ഇന്ത്യ), ലോറ വോൾവാർഡ് (ദക്ഷിണാഫ്രിക്ക), ചമരി അത്തപത്തു (ശ്രീലങ്ക), ഹെയ്‌ലി മാത്യൂസ് (വെസ്റ്റ് ഇൻഡീസ്), മരിസാൻ കാപ്പ് (സൗത്ത് ആഫ്രിക്ക), ആഷ്‌ലീ ഗാർഡ്‌നർ (ഓസ്‌ട്രേലിയ), അനബെൽ സതർലാൻഡ് (ഓസ്‌ട്രേലിയ), ആമി ജോൺസ് (ഇംഗ്ലണ്ട്), ദീപ്തി ശർമ്മ (ഇന്ത്യ), സോഫി എക്ലെസ്റ്റോൺ (ഇംഗ്ലണ്ട്), കേറ്റ് ക്രോസ് (ഇംഗ്ലണ്ട്)
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്