പത്തനംതിട്ട: അടൂരിൽ പ്ലസ് 2 വിദ്യാർത്ഥിനിയെ 9 പേർ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മന്ത്രവാദി അറസ്റ്റിലായതായി റിപ്പോർട്ട്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ പെൺകുട്ടിയെ ചൂഷണത്തിനിരയാക്കിയ തങ്ങൾ എന്നു വിളിക്കുന്ന ആദിക്കാട്ടുകുളങ്ങര സ്വദേശി ബദർ സമനാണ് (62) അറസ്റ്റിലായത്.
പഠനത്തിൽ ശ്രദ്ധയില്ല എന്ന് പറഞ്ഞ് മാതാപിതാക്കൾ തന്നെയാണ് പെൺകുട്ടിയെ മന്ത്രവാദിയുടെ അടുത്ത് എത്തിച്ചത്. മാതാപിതാക്കളെ മുറിക്ക് പുറത്തുനിറുത്തിയായിരുന്നു പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. കേസിൽ നാലുപേർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.
അതേസമയം സ്കൂളിൽ ശിശുക്ഷേമ സമിതി നടത്തിയ കൗൺസലിംഗിലാണ് ആറുവർഷമായി നേരിട്ട പീഡനത്തെ കുറിച്ച് പെൺകുട്ടി വെളിപ്പെടുത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്