പാര്‍ലെ ബിസ്‌കറ്റില്‍ എണ്ണവും തൂക്കവും കുറവ്: പരാതിക്കാരിക്ക് 15,000  രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍

JANUARY 27, 2025, 6:25 AM

മലപ്പുറം: 604 ഗ്രാം തൂക്കം രേഖപ്പെടുത്തിയ പാർലെ ബിസ്‌ക്കറ്റ് പാക്കറ്റിൽ 420 ഗ്രാം തൂക്കമേയുള്ളൂവെന്നും ആറു ചെറിയ പാക്കറ്റുകൾക്ക് പകരം നാല് എണ്ണം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന പരാതിയുമായി ജില്ലാ ഉപഭോക്തൃ കമ്മീഷനെ സമീപിച്ച കാളികാവ് അരിമണൽ സ്വദേശി മെർലിൻ ജോസിന് 15000 രൂപ നഷ്ടപരിഹാരം നൽകാൻ പാർലെ, അങ്കിത് ബിസ്‌കറ്റ് കമ്പനികൾക്ക് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷൻ നിർദേശം നൽകി.

  160 രൂപ വിലയിട്ടിട്ടുള്ള ബിസ്‌കറ്റ് 80 രൂപക്കാണ് പരാതിക്കാരി വാങ്ങിയത്. പാക്കറ്റിൽ രേഖപ്പെടുത്തിയ എണ്ണത്തിലും തൂക്കത്തിലും കുറവ് കണ്ടതിനെ തുടർന്നാണ് കമ്മീഷനെ സമീപിച്ചത്. 

 മനുഷ്യസ്പർശമില്ലാതെ പൂർണ്ണമായും യന്ത്രങ്ങൾ ഉപയോഗിച്ച്  നിർമ്മാണവും പാക്കിങ്ങും നടക്കുന്നതിനാൽ ആരോപണം അടിസ്ഥാനരഹിതമാണെന്നും അളവിലോ തൂക്കത്തിലോ വ്യത്യാസം വന്നാൽ ഒഴിവാക്കപ്പെടുന്നതാണ് കമ്പനിയുടെ രീതിയെന്നും എതിർ കക്ഷി ബോധിപ്പിച്ചു. 

vachakam
vachakam
vachakam

 കമ്മീഷൻ മുമ്പാകെ ഹാജരാക്കിയ ബിസ്‌കറ്റ് പാക്കറ്റുകൾ തൂക്കി നോക്കിയതിൽ 604.8 ഗ്രാമിനു പകരം 420 ഗ്രാം മാത്രമേ ഉള്ളൂവെന്ന പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് നഷ്ടപരിഹാരമായി 10,000/ രൂപയും കോടതി ചെലവായി 5,000/ രൂപയും പരാതിക്കാർക്ക് നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷൻ വിധിച്ചത്. 

 ഒരു മാസത്തിനകം ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ വിധി തുകയ്ക്ക് 12% പലിശ നൽകണം. കെ.മോഹൻദാസ് പ്രസിഡന്റും പ്രീതിശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമ്മീഷൻ്റേതാണ് ഉത്തരവ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam