കോഴിക്കോട്: നിയന്ത്രണം വിട്ട ജീപ്പ് റോഡരികിലെ ഡിവൈഡറില്‍ ഇടിച്ച് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു.
ദേശീയപാത 766ല്‍ താമരശ്ശേരിക്ക് സമീപം പുല്ലാഞ്ഞിമേട്ടിലാണ് അപകടമുണ്ടായത്.
മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ അസീം(27), മലപ്പുറം സ്വദേശികളായ ഷാനിദ്(22), നിയാസ്(22), ആദില്‍ റമീസ്(21), കോഴിക്കോട് സ്വദേശി അമീന്‍(24), നന്മണ്ട സ്വദേശി ഷാദില്‍(27) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആരുടെയും പരുക്ക് ഗുരുതരമല്ല.
നിയന്ത്രണം വിട്ട ജീപ്പ് ഡിവൈഡറില്‍ ഇടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു. വയനാട് ഭാഗത്ത് നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. ഓടിക്കൂടിയ യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്