പ്ലീഡര്‍മർക്ക് വേതന പരിഷ്കരണം, കായികതാരങ്ങള്‍ക്ക് നിയമനം, കേരള കയറ്റുമതി പ്രോത്സാഹന നയം; മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ഇങ്ങനെ 

JANUARY 28, 2025, 5:07 AM

തിരുവനന്തപുരം: കേരള കയറ്റുമതി പ്രോത്സാഹന നയം 2025 മന്ത്രിസഭായോഗം അംഗീകരിച്ചതായി റിപ്പോർട്ട്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് കേരള കയറ്റുമതി പ്രോത്സാഹന നയത്തിന് അംഗീകാരം നൽകിയത്. പ്രകൃതിവിഭവങ്ങള്‍, വൈദഗ്ധ്യമുള്ള തൊഴില്‍ ശക്തി, സാംസ്കാരിക പൈതൃകം, പുരോഗമനപരമായ ബിസിനസ്സ്‌ അന്തരീക്ഷം എന്നിവയുടെ സവിശേഷമായ സമ്മിശ്രണം കൊണ്ട്‌, ആഗോള കയറ്റുമതി രംഗത്ത്‌ കേരളത്തെ ഒരു പ്രമുഖ കയറ്റുമതി കേന്ദ്രമാക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ്‌ കയറ്റുമതി പ്രോത്സാഹന നയം രൂപീകരിക്കുന്നതെന്നാണ് സർക്കാർ വ്യക്തമാക്കിയത്. 

ഇതിനൊപ്പം തന്നെ ഹൈക്കോടതി പ്ലീഡര്‍മർക്ക് വേതന പരിഷ്കരണം നടപ്പാക്കാനും കായികതാരങ്ങള്‍ക്ക് നിയമനം നൽകാനും ഭാസ്കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന് ശേഷിക്കുന്ന ശിക്ഷാ കാലയളവ് ഇളവ് ചെയ്ത് അകാലവിടുതൽ അനുവദിക്കുന്നതിന് ഗവർണർക്ക് ഉപദേശം നൽകാനും ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്തിട്ടുണ്ട്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam