പാലക്കാട്: മലമ്പുഴയിൽ കടുവ പശുവിനെ ആക്രമിച്ചുകൊന്നതായി നാട്ടുകാർ. ചേമ്പന സ്വദേശി സുധർമ്മയുടെ പശുവിനെ ആണ് കടുവ കൊന്നത്.
കഴിഞ്ഞദിവസം മേയാൻ വിട്ട പശുവിനെ കാണാതാവുകയും ചത്ത നിലയിൽ കണ്ടെത്തുകയുമായിരുന്നു. പശുവിന് സമീപത്ത് വലിയ കാൽപ്പാടുകൾ കണ്ടെത്തി. ഇത് കടുവയുടേതാണെന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്.
അതേസമയം മൂന്നാറിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. തോട്ടം തൊഴിലാളിയാണ് പുലിയെ നേരിൽ കണ്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്