ചെന്താമര ഫോൺ വിറ്റത്   ക്വാറിയിലെ സെക്യൂരിറ്റി ജീവനക്കാരന്

JANUARY 28, 2025, 6:38 AM

കൂടരഞ്ഞി:  നെന്മാറയിൽ അമ്മയേയും മകനേയും കൊലപ്പെടുത്തിയ കേസിലെ പ്രതി ചെന്താമരയ്ക്കായി വ്യാപക തിരച്ചിൽ തുടരുകയാണ്.

ചെന്താമര വിറ്റ ഫോൺ തിരുവമ്പാടിയിൽ ഓണായ പശ്ചാത്തലത്തിൽ അന്വേഷണം കോഴിക്കോട്ടേയ്ക്കും വ്യാപിപ്പിച്ചിരുന്നു. ഒടുവിൽ കൂടരഞ്ഞി ക്വാറിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ചെന്താമര ഫോൺ വിറ്റതെന്ന് പൊലീസ് കണ്ടെത്തി.

ചെന്താമര ഉപയോഗിച്ചിരുന്ന ഫോൺ തിരുവമ്പാടിയിൽ വിറ്റുവെന്നും ഇത് ഓൺ ആയി എന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം അവിടെത്തിയിരുന്നു. തുടർന്നാണ് ഫോൺ വിറ്റത് ക്വാറിയിലെ സെക്യൂരിറ്റി ജീവനക്കാരനാണെന്ന് കണ്ടെത്തിയത്.

vachakam
vachakam
vachakam

 ഒരു മാസം മുൻപുവരെ ചെന്താമര കൂടരഞ്ഞിയിൽ ഇയാൾക്കൊപ്പം ഉണ്ടായിരുന്നു. രണ്ട് പേരെ കൊല്ലുമെന്ന് ഇയാൾ പറഞ്ഞിരുന്നതായും സെക്യൂരിറ്റി ജീവനക്കാരൻ അന്വേഷണ സംഘത്തോട് പറഞ്ഞു.

  നേരത്തേ ഒരാളെ കൊന്ന് ജയിലിൽ പോയ കാര്യം ചെന്താമര തന്നോട് പറഞ്ഞിരുന്നതായും സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞു. മൂന്ന് പേരോട് പകയുണ്ടായിരുന്നുവെന്നും അതിൽ ഒരാളെ കൊലപ്പെടുത്തിയാണ് ജയിലിൽ പോയതെന്നും ചെന്താമര പറഞ്ഞിരുന്നുവെന്നും അദ്ദേഹം അന്വേഷണ സംഘത്തോട് വിശദീകരിച്ചു. 

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam