ആലപ്പുഴ: ചെറിയനാട് ഭാസ്കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന് ശേഷിക്കുന്ന ശിക്ഷാ കാലയളവ് ഇളവ് ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചിരുന്നു,
ഷെറിന്‍റെ ശിക്ഷ ഇളവിൽ പ്രതികരണവുമായി കേസിലെ ഒന്നാം സാക്ഷിയും ഭാസ്കര കാരണവരുടെ ബന്ധുവുമായ അനിൽ ഓണമ്പള്ളി രംഗത്തെത്തി. ഷെറിൻ പുറത്ത് ഇറങ്ങുന്നുവെന്ന് കേട്ടപ്പോൾ വിഷമം തോന്നിയെന്ന് അനിൽ മാധ്യമങ്ങളോട് പറഞ്ഞു.
ഭാസ്കര കാരണവർ വധകേസ് പ്രതി ഷെറിന് ജയിൽ മോചനം: തീരുമാനം മന്ത്രിസഭാ യോഗത്തില്‍
14 വർഷം ശിക്ഷ പൂർത്തിയാക്കിയ സാഹചര്യത്തിലാണ് മോചനം. 2009 നവംബർ 7നാണ് ഷെറിന്റെ ഭർതൃപിതാവ് കൂടിയായ കാരണവർ വില്ലയിൽ ഭാസ്കര കാരണവർ കൊല്ലപ്പെട്ടത്. മരുമകൾ ഷെറിൻ ഒന്നാം പ്രതിയും ഷെറിന്‍റെ കാമുകൻമാരും കൊലപാതകത്തിൽ പ്രതികളായിരുന്നു. വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട കേസായിരുന്നു ഇത്.
ഒരു മകൾ ഉള്ളത് ഓർത്ത് മാത്രം ഇനിയെങ്കിലും ഷെറിൻ നന്നായി ജീവിക്കണം. ഇനി ഒരു കൊല നടത്തരുത്. എന്തുകൊണ്ട് ഷെറിന് ഇത്രയധികം പരോൾ കിട്ടി. ഇത്രയധികം ഇളവുകൾ കിട്ടാൻ എന്താണ് കാരണം. ഷെറിന് സർക്കാർ എന്ത് കൊണ്ട് ഇത്രയും മുൻഗണന നൽകുന്നുവെന്നും ഒരു വീടാണ് അനാഥമാക്കിയതെന്ന് അനില്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്