കൊച്ചി: നെന്മാറ ഇരട്ടക്കൊലപാതകത്തിന്റെ പൂർണ ഉത്തരവാദിത്തം പൊലീസിനാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ചെന്താമരയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സുധാകരന്റെ മക്കളെ സർക്കാർ ഏറ്റെടുക്കണം.
ഗുരുതര വീഴ്ചയാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്. സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നു. പൊലീസിന്റെ പ്രവർത്തനം അവതാളത്തിലാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ബ്രൂവറി വിഷയത്തിലും രമേശ് ചെന്നിത്തല പ്രതികരിച്ചു. പ്ലാച്ചിമട സമരത്തിൽ ശക്തമായി നിന്ന പാർട്ടിയാണ് സിപിഐ.
ബ്രൂവറി കൊണ്ടുവരുന്നതിലുളള സിപിഐ നിലപാട് സ്വാഗതാർഹമാണ്. സർക്കാർ തീരുമാനത്തിൽ നിന്ന് പിന്മാറണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്