തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴി സൗദി അറേബ്യ ആരോഗ്യ മന്ത്രാലയത്തിലേക്ക് നഴ്സുമാരെ (വനിതകൾ മാത്രം) തെരെഞ്ഞെടുക്കുന്നു.
നഴ്സിങ്ങിൽ ബിരുദവും ഏതെങ്കിലും പ്രമുഖ ആശുപത്രിയിൽ ചുരുങ്ങിയത് രണ്ടു വർഷം പ്രവൃത്തി പരിചയവുമുള്ളവരും ഡാറ്റാഫ്ലോ കഴിഞ്ഞിട്ടുള്ളവരുമായ വനിതാ ഉദ്യോഗാർത്ഥികൾക്കാണ് അവസരം.
പ്രോമെടിക് പരീക്ഷ പാസായവർക്ക് മുൻഗണന ലഭിക്കും. പ്രായം 40 വയസ്സിൽ താഴെ, ശമ്പളം – SAR 4110. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫോട്ടോ പതിച്ച ബയോഡേറ്റ , സർട്ടിഫിക്കറ്റുകൾ, ആധാർ, തൊഴിൽ പരിചയം, രജിസ്ട്രേഷൻ, പാസ്സ്പോർട്ട് (6 മാസം കുറയാതെ കാലാവധി ഉണ്ടായിരിക്കണം) ഡാറ്റാഫ്ലോ, പ്രോമെട്രിക് സർട്ടിഫിക്കറ്റ് എന്നിവ 2025 ഫെബ്രുവരി 10 നു മുൻപ് [email protected] എന്ന ഈമെയിലിലേക്കു അയക്കേണ്ടതാണ്.
വിസ, ടിക്കറ്റ്, താമസ സൗകര്യം എന്നിവ സൗജന്യമായിരിക്കും . കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക. ഫോൺ :0471-2329440/41/42 /45 / 6238514446.
ഈ റിക്രൂട്മെന്റിനു സർവീസ് ചാർജ് ബാധകം. ഒഡെപെകിന് മറ്റ് ശാഖകളോ ഏജൻറുമാരോ ഇല്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്