വയനാട് : പഞ്ചാരക്കൊല്ലിയിൽ ചത്ത കടുവയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. കഴുത്തിനേറ്റ മുറിവാണ് കടുവയുടെ മരണകാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഉൾവനത്തിൽ മറ്റൊരു കടുവയുമായി ഏറ്റുമുട്ടിയപ്പോൾ ഉണ്ടായ മുറിവെന്നാണ് നിഗമനം. കടുവയ്ക്ക് പരിക്കേറ്റത് ഇന്നലെയുണ്ടായ ഏറ്റുമുട്ടലിലാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഈ മുറിവുകൾ മരണകാരണമായെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ പറഞ്ഞു. അതേസമയം കൊല്ലപ്പെട്ട രാധയുടെ വസ്ത്രം, കമ്മൽ, മുടി എന്നിവ കടുവയുടെ വയറ്റിൽ കണ്ടെത്തിയിട്ടുണ്ട്.
ഇന്ന് പുലർച്ചെ 2.30 ഓടെയാണ് കടുവയെ ചത്തനിലയില്‍ കണ്ടെത്തിയതെന്നാണ് പ്രാഥമിക വിവരം. കടുവയുടെ കാല്പാദം പിന്തുടർന്നെത്തിയ ദൗത്യസംഘമാണ് ചത്ത നിലയില്‍ കടുവയെ കണ്ടെത്തിയത്.
പഞ്ചാരക്കൊല്ലിയിൽ ചത്തത് രാധയെ കൊലപ്പെടുത്തിയ കടുവ തന്നെയാണെന്ന് സ്ഥിരീകരണം വന്നിരുന്നു. വനംവകുപ്പ് സ്ഥാപിച്ച 38 ക്യാമറകളിലും പതിഞ്ഞത് ഇതേകടുവയുടെ ചിത്രങ്ങളാണ്.
ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച വെറ്റിനറി ഡോക്ടർ അരുൺ സഖറിയ ആണ് രാധയുടെ മരണത്തിന് കാരണമായ അതെ കടുവയാണ് ചത്തതെന്ന് എന്ന് സ്ഥിരീകരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്