നെന്മാറ: നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയ്ക്കായി കെണി ഒരുക്കിയത് വളരെ കൃത്യമായ ആസൂത്രണത്തോടെ.
ചെന്താമരയ്ക്ക് രണ്ട് ദിവസത്തില്‍ കൂടുതല്‍ ഭക്ഷണം കഴിക്കാതിരിക്കാന്‍ കഴിയില്ലെന്ന് അയാളുടെ ചേട്ടന് രാധാകൃഷ്ണന് പൊലീസിനോട് പറഞ്ഞിരുന്നു,
നീതി കിട്ടണമെങ്കിൽ ചെന്താമരയെ കൊല്ലണം! സുധാകരന്റെ മക്കൾ
ഇന്ന് അനിയന് ഭക്ഷണം കഴിക്കാന്‍ ഉറപ്പായും വരുമെന്നും രാധാകൃഷ്ണന് പൊലീസിനോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാൾക്കായി കെണിഒരുക്കിയത്.
ഭക്ഷണം കഴിക്കാന്‍ സ്വന്തം വീടിന് സമീപത്തേയ്ക്ക് വരുമ്പോഴായിരുന്നു ചെന്താമരയെ പിടികൂടിയത്. വയലിന് സമീപത്തുവെച്ച് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നുവെന്ന് ഡിവൈഎസ്പി പറഞ്ഞു.
ഓടാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു പ്രതി. എവിടെയായിരുന്നു എന്ന് ചോദിച്ചപ്പോള്‍ മലയിലായിരുന്നു എന്നായിരുന്നു മറുപടിയെന്നും ഡിവൈഎസ്പി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്