നെന്മറ: പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസിൽ പിടിയിലായ പ്രതി ചെന്താമരയുടെ മൊഴി ഇങ്ങനെ. പറമ്പിലേക്ക് വടിവാൾ വലിയ വടിയിൽ കെട്ടി പോകുകയായിരുന്നു.
ഈ സമയം സുധാകരൻ സ്‌കൂട്ടറുമായി വന്ന് തന്നെ ഇടിക്കാൻ ശ്രമിച്ചു. ഇതിനിടെ തൻ്റെ കയ്യിൽ ഉണ്ടായിരുന്ന വടിവാൾ അബദ്ധത്തിൽ സുധാകരൻ്റെ കഴുത്തിൽകൊണ്ട് മുറിവേറ്റു.
സുധാകരൻ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ അങ്ങോട്ട് വെട്ടി. ലക്ഷ്മി എതിർക്കാൻ ശ്രമിച്ചപ്പോൾ അവരേയും വെട്ടിയെന്നും ചെന്താമര പൊലീസിനോട് പറഞ്ഞു.
സുധാകരൻ്റെ മരണം അബദ്ധത്തിൽ സംഭവിച്ചതെന്നായിരുന്നു ചെന്താമര പൊലീസിനോട് പറഞ്ഞത്.
പോത്തുണ്ടിക്ക് സമീപം രാത്രി പത്തരയോടെ സ്വന്തം വീടിന്റെ പരിസരത്തുനിന്നായിരുന്നു ചെന്താമരയെ പൊലീസ് പിടികൂടിയത്. ചെന്താമര ഭക്ഷണം കഴിക്കാൻ എത്തുമെന്ന അയാളുടെ ചേട്ടൻ രാധാകൃഷ്ണന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ വീടിന് സമീപം പൊലീസ് തമ്പടിച്ചിരുന്നു. വീടിന് സമീപത്തെ വയലിന് സമീപമെത്തിയപ്പോൾ ചെന്താമരയെ പൊലീസ് പിടികൂടുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്