കൊച്ചി: പ്രമുഖ നടിയുടെ പരാതിയില്‍ സംവിധായകന് സനല്‍ കുമാര്‍ ശശിധരനെതിരെ പൊലീസ് നടപടി കടുപ്പിക്കുന്നു.
സനല്‍ കുമാര്‍ ശശിധരൻ അമേരിക്കയിലാണെന്നാണ് പൊലീസിന്റെ അനുമാനം. അതുകൊണ്ട് തന്നെ സനല്‍കുമാര്‍ ശശിധരന്റെ വിദേശയാത്രകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് പൊലീസ് ഇമിഗ്രേഷന്‍ വിഭാഗത്തിന് കത്ത് നല്കി.
അമേരിക്കയിലാണോ സനൽ എന്ന ഇക്കാര്യം സ്ഥിരീകരിക്കാനാണ് ഇമിഗ്രേഷന്‍ വിഭാഗത്തില്‍ നിന്ന് വിവരങ്ങള്‍ ആരാഞ്ഞത്.
പരാതിക്കാരിയായ നടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. പരാതിയില്‍ ഉറച്ചു നില്‍ക്കുകയാണ് നടി. 2022 ല്‍ ഇതേ നടിയുടെ പരാതിയില്‍ സനല്‍കുമാര്‍ ശശിധരനെതിരെ കേസെടുത്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്