കൊച്ചി: സഹകരണ സംഘങ്ങൾ കേന്ദ്രീകരിച്ച് വലിയ തോതിൽ കള്ളപ്പണ ഇടപാടെന്ന് ആവർത്തിച്ച് ഇഡി.
വായ്പക്കാരുടെ അറിവോടെയും അല്ലാതെയുമാണ് നിയമവിരുദ്ധമായി വായ്പ അനുവദിക്കുന്നതെന്നും വായ്പാ തിരിച്ചടവ് മുടങ്ങിയവ തിരിച്ചുപിടിക്കുന്നതിൽ വീഴ്ചയുണ്ടെന്നും ഹൈക്കോടതിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഇഡി വ്യക്തമാക്കി.
18 സഹകരണ സംഘങ്ങളിൽ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുവെന്നും ഒരു ഈടിന്മേൽ ഒന്നിലധികം വായ്പ്പ നൽകുന്നുവെന്നും ഇഡി സത്യവാങ്മൂലത്തിൽ പറയുന്നു.
കരുവന്നൂരിൽ ബാങ്കിൻറെ അധികാര പരിധിക്ക് പുറത്ത് നിരവധി പേർക്ക് വായ്പ അനുവദിച്ചിരുന്നുവെന്ന് ഇഡി കണ്ടെത്തിയിരുന്നു.
ഇതിൽ പലതിലും വായ്പയേക്കാൾ മൂല്യം കുറഞ്ഞ സ്വത്തുക്കളാണ് ഈടായി കാണിച്ചിരുന്നത്. ഇവരിൽ പലരുടെയും സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നടപടികൾ നേരത്തെ തന്നെ ഇഡി ആരംഭിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്