രാജ്യത്തെ സാധാരണക്കാരെ കൈവിട്ട്, ഭരണകൂടം കോർപ്പറേറ്റുകളെ സംരക്ഷിക്കുന്നു ദയാബായി

JANUARY 27, 2025, 4:02 AM

ഇന്ത്യയിലെ സാധാരണക്കാരുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും രാജ്യത്തെ ഭരണകൂടം വലിയ പരാജയമാണെന്നും അംഗവിഹീനരായും ബുദ്ധിസ്ഥിരതയില്ലാത്തവരുമായ ലക്ഷക്കണക്കിന് തെരുവിൽ ജീവിക്കാൻ വിധിക്കപ്പെട്ടവരെ സംരക്ഷിക്കുവാൻ ഭരണഘടനാപരമായിത്തന്നെ പ്രതിജ്ഞാബദ്ധമാകേണ്ട ഭരണകൂടം അതിലൊന്നും ശ്രദ്ധിക്കാതെ കോർപ്പറേറ്റുകളുടെയും സഹസ്ര കോടീശ്വരന്മാരുടെയും മാത്രം സംരക്ഷകരായി മാറിയിരിക്കുകയാണെന്നും പ്രമുഖ സാമൂഹിക പ്രവർത്തക ദയാബായി പറഞ്ഞു.

ഇന്ത്യൻ ഹ്യൂമൻ റൈറ്റ്‌സ് മൂവ്‌മെന്റ് റിപ്പബ്ലിക് ദിന വജ്രജൂബിലിയോടനുബന്ധിച്ച് കൊച്ചിയിൽ സംഘടിപ്പിച്ച ഭരണഘടന സംരക്ഷണദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

പല ദേശീയ മുഖ്യധാരാ മാധ്യമങ്ങളും ആർ.എസ്്.എസ് മുഖച്ഛായയോടെ ഫാസിസ്റ്റ് നിലപാടുകളിൽ സത്യത്തെ തമസ്‌കരിക്കുവാൻ ശ്രമിക്കുന്നത് ലജ്ജാകരമാണെന്നും ജ്യുഡീഷ്യറി ഉൾപ്പെടെ സമാന നിലപാടുകളിലേക്ക് ചാഞ്ഞുകൊണ്ടിരിക്കുന്നത് വളരെ ആശങ്കാജനകമാണെന്നും ഭരണഘടനാപ്രഭാഷണം നടത്തിയ ഡോ. സെബാസ്റ്റ്യൻ പോൾ പറഞ്ഞു. അടിയന്തരാവസ്ഥാ കാലഘട്ടത്തിൽ ഇന്ദിരയെ ചോദ്യം ചെയ്യുന്നവർ മാത്രമാണ് ജയിലറകളിലേക്ക് നയിക്കപ്പെട്ടിരുന്നതെങ്കിൽ ഇന്ന് ഭരണഘടന ഉറപ്പുനൽകുന്ന പൗരാവകാശത്തെക്കുറിച്ച് ഉറക്കെ ചിന്തിക്കുന്നവരെപോലും തടവറകൾ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

ഇന്ത്യൻ ഹ്യൂമൻ റൈറ്റ്‌സ് മൂവ്‌മെന്റ് പ്രസിഡന്റ് ഫെലിക്‌സ് ജെ. പുല്ലൂടൻ അധ്യക്ഷനായിരുന്ന സമ്മേളനത്തിൽ മുൻ എം.പിമാരായ അഡ്വ. തമ്പാൻ തോമസ്, ഡോ. ചാൾസ് ഡയസ്, മുൻ തമിഴ്‌നാട് ചീഫ് സെക്രട്ടറി പി.സി. സിറിയക്, മുതിർന്ന മാധ്യമ പ്രവർത്തകരായ എൻ. മാധവൻകുട്ടി, ജോഷി ജോർജ്ജ്, അഡ്വ. ഡോ.കെ. രാധാകൃഷ്ണൻ നായർ, പ്രാഫ. കെ.പി. ശങ്കരൻ, പ്രാഫ. എം.ഡി. ആലീസ്, രാജീവ് പാട്രിക്, മാവൂട്ടി ഹാജി, തുടങ്ങിയവർ പ്രസംഗിച്ചു.

പ്രാഫ. കെ.സി. എബ്രഹാം, അഡ്വക്കേറ്റ് വർഗീസ് പറമ്പിൽ, അഡ്വ. വി.എം. മൈക്കിൾ, ഡോ. ബാബു ജോസഫ്, ഡോ. കലാധരൻ, അഡ്വക്കേറ്റ് ജോൺസൺ പി. ജോൺ, ജോർജ്ജ് കാട്ടുനിലത്ത്, മാർഷൽ ഫിലിപ്പ്, കെ.ഡി. മാർട്ടിൻ, പി.എ. ഷാനവാസ്, എം.ജെ. ജെറാൾഡ്, മുഹമ്മദ് സാദിഖ്, സ്റ്റാൻലി പൗലോസ്, പി.എസ്. ജയശ്രീ, മാർഷൽ ഫിലിപ്പ്, തുടങ്ങി നിരവധി മനുഷ്യാവകാശ പ്രവർത്തകർ പങ്കെടുത്തു.

ഭരണഘടനയെക്കുറിച്ച് പൊതുജനങ്ങളിൽ കൂടുതൽ അവബോധം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ഈ വർഷം മുഴുവനും ഭരണഘടനാ സംരക്ഷണവർഷമായി ആചരിക്കാനും തുടർച്ചയായി ഭരണഘടനാ പഠനക്കളരികൾ സഘടിക്കുവാനും സമ്മേളനം തീരുമാനിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam