ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; നടിയുടെ രഹസ്യമൊഴിയെടുക്കാൻ നോട്ടീസ് നല്‍കി

JANUARY 27, 2025, 8:08 AM

ന്യൂഡല്‍ഹി: ഹേമ കമ്മിറ്റിക്ക് മുമ്ബാകെ മൊഴി നല്‍കിയ നടിയുടെ രഹസ്യമൊഴിയെടുക്കാൻ നോട്ടീസ് നല്‍കി. 29-ാം തീയതി തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ രഹസ്യമൊഴി നല്‍കുന്നതിനായി ഹാജരാകാനാണ് നോട്ടീസ്.

ഹേമ കമ്മിറ്റിക്ക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസുമായി മുന്നോട്ടുപോകാൻ താത്പര്യമില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതിയെ നടി സമീപിച്ചിരുന്നു. നോട്ടീസിന്‍റെ പകർപ്പ് നടിയുടെ അഭിഭാഷകർ സുപ്രീംകോടതിക്ക് കൈമാറി.

ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളെ കുറിച്ച്‌ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് നടിക്ക് നോട്ടീസ് അയച്ചത് എന്നാണ് സൂചന.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam