പാലക്കാട് : വരയാടുകളുടെ പ്രജനനം മുന്‍ നിര്‍ത്തി ഫെബ്രുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെ രാജമല അടച്ചിടുമെന്ന് വനംവകുപ്പ്.
ഈ കാലയളവില്‍ രാജമലയിലേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് പ്രമോദ് കൃഷ്ണ പറഞ്ഞു. അടുത്തയിടെ രാജമലയില്‍ അഞ്ചോളം പുതിയ കുഞ്ഞുങ്ങളെ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ മെയില്‍ നടത്തിയ കണക്കെടുപ്പില്‍ 827 വരയാടുകളെ കണ്ടെത്തിയിരുന്നു. ഇതില്‍ 144 എണ്ണം പുതിയതായി ജനിച്ച കുഞ്ഞുങ്ങളാണ്.
ഇരവികുളം, പാമ്പാടുംചോല, തമിഴ്നാട് അതിര്‍ത്തി പ്രദേശമായ ചിന്നാര്‍ വന്യജീവി സങ്കേതങ്ങളിലാണ് കണക്കെടുപ്പ് നടത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്