പാലക്കാട്: മണ്ണാർക്കാട് കാഞ്ഞിരപ്പുഴയിൽ ആടിനെ വന്യമ്യഗം ആക്രമിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ഇഞ്ചിക്കുന്നിൽ ചീരാം കുഴി ജോസിന്റെ ആടിനെയാണ് വന്യജീവി ആക്രമിച്ചത്.
ആക്രമിച്ചത് കടുവയാണെന്നാണ് നാട്ടുകാരുടെ സംശയം. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനപാലകർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
അതേസമയം പ്രദേശത്ത് നിരവധി തവണ കടുവയെ കണ്ടെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്ത് കടുവയെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്