ഇന്തോനേഷ്യ മാസ്‌റ്റേഴ്‌സിൽ നിന്ന് ലക്ഷ്യ സെൻ പുറത്ത്

JANUARY 24, 2025, 6:32 AM

ഇന്തോനേഷ്യ മാസ്റ്റേഴ്‌സിൽ റൗണ്ട് ഓഫ് 16ൽ ലക്ഷ്യ സെൻ പുറത്ത്. ജപ്പാന്റെ കെന്റ നിഷിമോട്ടോയോ ആണ് ലക്ഷ്യ സെനിനെ തോൽപ്പിച്ചത്. 16-21, 21-12, 21-23 എന്ന സ്‌കോറിനാണ് പരാജയപ്പെട്ടത്.

ആദ്യ ഗെയിം തോറ്റതിനു ശേഷം, രണ്ടാം ഗെയിമിൽ ലക്ഷ്യ സെൻ ശക്തമായി തിരിച്ചുവന്നു, 21-12 എന്ന വിജയത്തോടെ കളി തുല്യമാക്കി. എന്നാൽ അവസാന ഗെയിമിൽ നിഷിമോട്ടോ 23-21 എന്ന സ്‌കോറിന് ജയിച്ച് മത്സരം സ്വന്തമാക്കി.

ക്വാർട്ടർ ഫൈനലിൽ ഇന്തോനേഷ്യയുടെ ജോനാറ്റൻ ക്രിസ്റ്റിയെ ആകും നിഷിമോട്ടോ നേരിടുക. ഇന്ത്യയുടെ മിക്‌സഡ് ഡബിൾസ് ജോഡിയായ ധ്രുവ് കപില -തനീഷ ക്രാസ്റ്റോ സഖ്യം മലേഷ്യയുടെ ചെങ് സു - യുൻഹൂ പാങ് റോൺ സഖ്യത്തോട് പരാജയപ്പെട്ടതിനെ തുടർന്നും ടൂർണമെന്റിൽ നിന്ന് പുറത്തായി.

vachakam
vachakam
vachakam

പുരുഷ ഡബിൾസിൽ സാത്വിക്‌സായിരാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും തായ്‌ലൻഡ് എതിരാളികളെ നേരിടാൻ തയ്യാറെടുക്കുമ്പോൾ ഇന്ത്യയുടെ പോരാട്ടം തുടരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam