‘ഇന്ന് ഒരു ലൈവും ഇല്ല’; പഞ്ചാരക്കൊല്ലിയില്‍ ഡിഎഫ്‌ഒയുടെ പ്രതികരണം തടഞ്ഞ് പൊലീസ്

JANUARY 25, 2025, 10:13 PM

വയനാട്: പഞ്ചാരക്കൊല്ലിയില്‍ കടുവയെ പിടികൂടുന്ന ദൗത്യം വിശദീകരിക്കുന്നതിനിടെ ഡിഎഫ്‌ഒയെ തടഞ്ഞ് പോലീസ്. ഇന്നത്തെ നടപടികള്‍ വിശദീകരിക്കുന്നതിനിടയില്‍ ഡിഎഫ്‌ഒയുടെ പ്രതികരണം പോലീസ് തടഞ്ഞത്.

ഡിഎഫ്‌ഒ മാര്‍ട്ടിന്‍ ലോവല്‍ മാധ്യമങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടയില്‍ കയറിയ മാനന്തവാടി എസ്‌എച്ച്‌ഒ അഗസ്റ്റിന്‍ അദ്ദേഹത്തെ തടസപ്പെടുത്തുകയും മാധ്യപ്രവര്‍ത്തകരെ അപമാനിക്കുന്ന രീതിയില്‍ ഇടപെടുകയുമായിരുന്നു.

ഇന്ന് ഇവിടെ ഒരു ലൈവും ഇല്ല, എല്ലാം ഗേറ്റിന് പുറത്താണെന്നായിരുന്നു ഡിഎഫ്‌ഒയുടെ പ്രതികരണം തടഞ്ഞുകൊണ്ട് എസ്‌എച്ച്‌ഒയുടെ പ്രതികരണം. പിന്നാലെ ബേസ് ക്യാമ്ബിന് പുറത്തുപോകാൻ മാധ്യമപ്രവർത്തകരോട് പോലീസ് ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

ഇന്ന് കടുവ ഉണ്ടാകാൻ സാധ്യതയുള്ള മേഖല മാർക്ക് ചെയ്ത് തെരച്ചില്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഡിഎഫ്‌ഒ പറഞ്ഞിരുന്നു. കടുവ എവിടെയാണെന്ന് കണ്ടെത്തുകയെന്നതിനാണ് പ്രഥമ പരിഗണന നല്‍കുക.

ഡ്രോണ്‍ പരിശോധനയും തെർമല്‍ കാമറ സംവിധാനം ഉപയോഗിച്ചും തെരച്ചിലും നടത്തുമെന്ന് ഡിഎഫ്‌ഒ പറഞ്ഞു. കുംകിയാനകളെ ആവശ്യത്തിനനുസരിച്ച്‌ ഇവിടേക്ക് എത്തിക്കും.

അടിക്കാടുകള്‍ വെട്ടി സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിച്ചതായി ഡിഎഫ്‌ഒ പ്രതികരിച്ചു. ഇതിനിടെയാണ് എസ്‌എച്ച്‌ഒ ഡിഎഫ്‌ഒയുടെ പ്രതികരണം തടഞ്ഞത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam