തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വിലവർധനവ് നിലവിൽ വന്നു. 62 കമ്പനികളുടെ 341 ബ്രാൻഡുകൾക്കാണ് വില വർധിച്ചത്.
പത്തു രൂപ മുതൽ 50 രൂപ വരെയാണ് വർധിച്ചത്. ജനപ്രിയ ബ്രാൻഡായ ജവാന് പത്തു രൂപ വർധിച്ചിട്ടുണ്ട്. മദ്യവിതരണക്കാരുടെ ആവശ്യം പരിഗണിച്ചാണ് ബെവ്ക്കോയുടെ തീരുമാനം.
സ്പിരിറ്റിന് വില കൂടിയ പശ്ചാത്തലത്തിലാണ് മദ്യ കമ്പനികളുടെ ആവശ്യപ്രകാരം വില വർധിപ്പിച്ചത്.
അസംസ്‌കൃത വസ്തുക്കൾക്ക് വില വർധിച്ചതിനാൽ മദ്യത്തിൻറെ വില കൂട്ടണമെന്ന് കമ്പനികൾ ബിവറേജസ് കോർപ്പറേഷനോട് ആവശ്യപ്പെട്ടിരുന്നു.
ഇത് പരിഗണിച്ച് അടിസ്ഥാന വില ഏഴ് ശതമാനം വർധിപ്പിക്കണമെന്ന് സർക്കാരിനോട് ബെവ്കോ ആവശ്യപ്പെട്ടിരുന്നു. അതേസമയം 45 കമ്പനികളുടെ 17 ബ്രാൻഡുകൾക്ക് വില കുറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്