കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത് കുട്ടികൾ ഓടി നടക്കുന്ന സ്ഥലത്ത്

JANUARY 26, 2025, 10:32 PM

മാനന്തവാടി :  നരഭോജി കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത് കുട്ടികൾ ഓടി നടക്കുന്ന സ്ഥലത്ത്.

പിലാക്കാവ്- പഞ്ചാര കൊല്ലി റോഡിലെ  പണ്ട്യത്തും പറമ്പിൽ റിജോയുടെ വീടിനോട്‌ ചേർന്നാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. ഫോറസ്റ്റുകാർ രാവിലെ വന്നപ്പോഴാണ് വിവരമറിയുന്നതെന്ന് റിജോയും കുടുംബവും പറയുന്നു. 

കടുവ ഇറങ്ങിയതോടെ വലിയ ഭയത്തിലായിരുന്നു. കുട്ടികളെ പുറത്ത് വിട്ടിരുന്നില്ല. കുട്ടികൾ ഓടിക്കളിക്കുന്ന സ്ഥലത്ത് കടുവയെ കണ്ടതാണ് നാട്ടുകാരെ ഞെട്ടിക്കുന്നത്. റിജോയുടെ വീട് കാടിന്റെ അതിർത്തിയിലാണ്. വീട്ടിൽ നിന്നും രണ്ടടി വെച്ചാൽ കാട്ടിലേക്ക് എത്തും. 

vachakam
vachakam
vachakam

 രാവിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി. കടുവയുടെ വിവരം തൽക്കാലം ആരോടും പറയരുതെന്ന് ആവശ്യപ്പെട്ടു. അവരോട് സഹകരിച്ചു. നേരത്തെ കാട്ടുപോത്തും പന്നിയും ആനയുമെല്ലാം എത്തിയ സ്ഥലമാണ്. പക്ഷേ കടുവയെത്തുന്നത് ആദ്യമായാണെന്ന് റിജോ മാധ്യമങ്ങളോട് പറഞ്ഞു. . 

ഇന്നലെ രാത്രി 12.30 തോടെയാണ് കടുവയെ വനപാലകർ കണ്ടത്. കാൽപ്പാദം പിന്തുടർന്നു. 2 മണിക്കൂറിന് ശേഷമാണ്. 2.30 തോടെ കടുവയെ ചത്ത നിലയിൽ കണ്ടെത്തിയതെന്നാണ് വനംവകുപ്പ് നൽകുന്ന വിവരം. കടുവയുടെ കഴുത്തിൽ ആഴത്തിലുള്ള 2 മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. കടുവ മറ്റൊരു കടുവയുമായി ഏറ്റുമുട്ടി ചത്തതാണെന്ന് വനംവകുപ്പിന്റെ നിഗമനം. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുളളു. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam