പാലക്കാട്: പാലക്കാട് ബി.ജെ.പിയിലെ പുതിയ അധ്യക്ഷനായി യുവമോര്‍ച്ച ജില്ല അധ്യക്ഷന്‍ പ്രശാന്ത് ശിവനെ ഇന്ന് പ്രഖ്യാപിക്കും. രാവിലെ 10.30ന് പുതിയ ജില്ല അധ്യക്ഷനെ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണറിയുന്നത്.
പ്രഖ്യാപനമുണ്ടായാല്‍ കൗണ്‍സിലര്‍ സ്ഥാനം രാജി വെക്കാൻ വെക്കാൻ തന്നെയാണ് ഇടഞ്ഞുനില്‍ക്കുന്നവരുടെ തീരുമാനം.
വിമത യോഗത്തിൽ പങ്കെടുത്ത 7 മുതിർന്ന കൗൺസിലർമാർക്കൊപ്പം 4 പേർ കൂടി രാജിവയ്ക്കാൻ ഒരുങ്ങുന്നതായാണു സൂചന. ചെയർപഴ്സനും വൈസ് ചെയർപഴ്സനും ഉൾപ്പെടെ 11 കൗൺസിലർമാർ രാജി സന്നദ്ധത അറിയിച്ചു നേതൃത്വത്തെ സമീപിക്കുമെന്നാണ് റിപ്പോർട്ട്.
ചട്ടങ്ങള്‍ മറികടന്ന് പ്രശാന്ത് ശിവന് വേണ്ടി ഇടപെട്ടു എന്നതാണ് മുതിര്‍ന്ന നേതാക്കളെ ചൊടിപ്പിച്ചത്. നേതൃത്വത്തിന്റെ ഏകപക്ഷീയമായ നടപടികളാണ് പ്രശ്നങ്ങൾക്കിടയാക്കിയത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടന്നിരുന്നു. ഇതിൽ, കൂടുതല്‍ വോട്ട് നേടിയവരെ മാറ്റിനിര്‍ത്തി ഏകപക്ഷീയമായി അധ്യക്ഷനെ തെരഞ്ഞെടുത്തതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്.
ബി.ജെ.പി ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാറിന്റെ നോമിനിയായ പ്രശാന്ത് ശിവനെ തെരഞ്ഞെടുത്തതില്‍ അട്ടിമറിയുണ്ടെന്നാണ് ആക്ഷേപം. ഈ തീരുമാനം തിരുത്താത്തപക്ഷം പാർട്ടി നേതൃത്വത്തിന് കനത്ത തിരിച്ചടി നേരിടേണ്ടിവരും. ദേശീയ കൗണ്‍സില്‍ അംഗം ഉള്‍പ്പെടെ ഒൻപത് കൗണ്‍സിലര്‍മാര്‍ രാജി വെക്കാൻ ഒരുങ്ങി നിൽക്കുകയാണ്.
കൂട്ടരാജിയുണ്ടായാൽ പാലക്കാട് മുൻസിപ്പാലിറ്റിയിൽ ബിജെപിക്ക് ഭരണം നഷ്ടപ്പെടും. കൗൺസിലർമാരുമായി സമവായവും വേണ്ടെന്നാണു സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. ദേശീയ നേതൃത്വവുമായി ആലോചിച്ചാണ് ജില്ലാ അധ്യക്ഷന്മാരെ നിശ്ചയിച്ചതെന്നു കെ.സുരേന്ദ്രൻ പറഞ്ഞു. അതിനിടെ കൗൺസിലർമാരെ കോൺഗ്രസിലേക്ക് അടുപ്പിക്കാൻ സന്ദീപ് വാരിയർ ചർച്ച നടത്തുന്നതായും വിവരമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്