ചെന്നൈ: യാത്രക്കാർ തമ്മിൽ തർക്കമുണ്ടായതിന് പിന്നാലെ വിമാനം താഴെയിറക്കി. വിമാനത്തിലുണ്ടായിരുന്ന ഒരു വിദേശി യാത്രികനും ഡേവിഡ് എന്ന മലയാളിയും തമ്മിലായിരുന്നു തർക്കം. കൊച്ചി- ചെന്നൈ ഇൻഡിഗോ വിമാനത്തിലാണ് സംഭവം.
വിദേശി യാത്രികനും ഡേവിഡും അടുത്തടുത്ത സീറ്റിലായിരുന്നു ഇരുന്നത്. യാത്രാമദ്ധ്യേ ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും പിന്നാലെ ഇത് കൈയേറ്റത്തിലേക്ക് എത്തുകയുമായിരുന്നു.
ഇരുവരും തങ്ങളുടെ കൈവശം ബോംബുണ്ടെന്നും വിമാനം തകർക്കുമെന്നും ഭീഷണി മുഴക്കി. ഇതോടെ യാത്രകാർ പരിഭ്രാന്തിയിലായി.
ഇതിന് പിന്നാലെ വിമാനം ചെന്നൈയിൽ ഇറക്കുകയായിരുന്നു. ചെന്നൈ പൊലീസിന് കൈമാറിയ ഇരുവരെയും ചോദ്യം ചെയ്തുവരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്