ഭരണഘടന മുന്നിൽ നിർത്തുകയെന്നതാണ് അഭിവൃദ്ധിയിലേക്കുള്ള ആദ്യപടി: ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ

JANUARY 26, 2025, 10:17 PM

കോഴിക്കോട്: ഭരണഘടന മുന്നിൽ നിർത്തുകയെന്നതാണ് അഭിവൃദ്ധിയിലേക്കുള്ള നമ്മുടെ ആദ്യപടി. ഭരണഘടനാ മൂല്യങ്ങൾ മുറുകെപ്പിടിക്കാൻ ഭരണാധികാരികളും പൗരരും തയ്യാറാവണം എന്ന്  ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. 76 -ാമത് റിപ്ലബ്ലിക് ദിനത്തിന്റെ ഭാഗമായി മർകസിൽ നടന്ന ആഘോഷ പരിപാടികളിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നമ്മുടെ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന സ്വാതന്ത്ര്യം, ജനാധിപത്യം, മതനിരപേക്ഷത, സോഷ്യലിസം, പരമാധികാരം എന്നീ മഹനീയ മൂല്യങ്ങളുടെ നിലനിൽപ്പിനും ശാക്തീകരണത്തിനും വേണ്ടിയുള്ള സമർപ്പണമാവണം ഓരോ പൗരന്റെയും ജീവിതം. രാജ്യത്ത് ഐക്യവും സമാധാനവും ക്ഷേമവും വികസനവും സാധ്യമാവണമെങ്കിൽ വൈവിധ്യങ്ങൾക്കിടയിലും ഇന്ത്യൻ ജനതയെന്ന അഖണ്ഡതയോടെ ഒന്നിച്ചുനിന്നേ മതിയാവൂ. ഗ്രാൻഡ് മുഫ്തി പറഞ്ഞു.


മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി റിപ്പബ്ലിക് ദിന സന്ദേശം കൈമാറി. പതാക ഉയർത്തൽ ചടങ്ങിൽ എസ്.പി.സി, എൻ.സി.സി, ജെ.ആർ.സി, സ്‌കൗട്ട് കേഡറ്റുകളുടെ പരേഡ് നടന്നു. മർകസ് ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പൽ മൂസക്കോയ, മർകസ് ബോയ്‌സ് ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ പി. അബ്ദുന്നാസർ, പി.ടി.എ പ്രസിഡന്റ് ശമീം കെ.കെ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ. അബ്ദുൽ ജലീൽ എന്നിവർ ആശംസകൾ അറിയിച്ചു. അക്ബർ ബാദുശ സഖാഫി, ഹനീഫ് അസ്ഹരി, സ്‌കൂൾ അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ സംബന്ധിച്ചു. എസ്.പി.സി. ട്രൈനിംഗ് പൂർത്തിയാക്കിയ അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമുള്ള ഉപഹാരം കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ സമ്മാനിച്ചു. കേരളത്തിലെയും 22 സംസ്ഥാനങ്ങളിലെയും വിവിധ മർകസ് ക്യാമ്പസുകളിലും ഇതേ സമയം റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ നടന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam