ഇടുക്കി: പൂപ്പാറയില്‍ ഇതരസംസ്ഥാന തൊഴിലാളിയെ തലക്ക് അടിച്ചു കൊലപ്പെടുത്തി. മധ്യപ്രദേശ് സ്വദേശി ഈശ്വർ(23) ആണ് കൊല്ലപ്പെട്ടത്.
മദ്യലഹരിയില്‍ ഉണ്ടായ വഴക്കിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതിയായ മധ്യപ്രദേശ് സ്വദേശി പ്രേം സിംഗിനെ (45) പോലീസ് കസ്റ്റഡിയില്‍ എടുത്തു.
അർധരാത്രിയാണ് ഇരുവരും തമ്മില്‍ വഴക്ക് ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഈശ്വറിനെ തമിഴ്നാട് തേനി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്ന വഴി ബോഡിനായ്ക്കനൂരില്‍ വച്ച് മരണം സംഭവിക്കുകയായിരുന്നു.
പൂപ്പാറ തലകുളത്തെ തോട്ടത്തിലെ ജോലിക്കാരായിരുന്നു ഇരുവരും. സംഭവത്തില്‍ ശാന്തൻപാറ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്