ഓൾഡ് ട്രാഫോർഡിൽ നടന്ന യൂറോപ്പ ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ റേഞ്ചേഴ്‌സിനെതിരെ നിർണായക വിജയം നേടി മാഞ്ചസ്റ്റർ യുണൈറ്റഡ്. ക്യാപ്ടൻ ബ്രൂണോ ഫെർണാണ്ടസിന്റെ അവസാന നിമിഷ ഗോളിലൂടെ ആണ് 2-1ന്റെ വിജയം യുണൈറ്റഡ് നേടിയത്. ഈ വിജയത്തോടെ യുണൈറ്റഡ് 15 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നു.
ആദ്യ പകുതിയിൽ തുടക്കത്തിൽ ആധിപത്യം പുലർത്തിയ യുണൈറ്റഡ്, കോർണറിൽ നിന്ന് ഡി ലിറ്റിന്റെ ഹെഡ്ഡറിലൂടെ ലീഡ് നേടിയെന്ന് കരുതിയെങ്കിലും റഫറി ആ ഗോൾ നിഷേധിച്ചു. ആദ്യ പകുതി ഗോൾ രഹിതമായി തുടർന്നു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ക്രിസ്റ്റ്യൻ എറിക്‌സന്റെ അതിമനോഹരമായ ഒരു കോർണർ റേഞ്ചേഴ്‌സ് ഗോൾകീപ്പർ ജാക്ക് ബട്ട്‌ലാൻഡ് അശ്രദ്ധമായി പന്ത് സ്വന്തം വലയിലേക്ക് തിരിച്ചുവിട്ടു. ഇത് യുണൈറ്റഡിനെ മുന്നിൽ എത്തിച്ചു.
മത്സരം അവസാനിക്കാൻ രണ്ട് മിനുറ്റ് മാത്രം ശേഷിക്കെ പകരക്കാരനായ സിറിൽ ഡെസേഴ്‌സ് റേഞ്ചേഴ്‌സിന് സമനില നൽകി. സ്‌കോർ 1-1. എന്നിരുന്നാലും, യുണൈറ്റഡ് പൊരുതി അവസാന നിമിഷം വിജയം കണ്ടു. ലിസാൻഡ്രോയുടെ ഒരു ക്രോസിൽ നിന്ന് മനോഹരമായ വോളിയിലൂടെ ബ്രൂണോ ആണ് വിജയ ഗോൾ നേടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്