ക്വലാലംപുർ : അണ്ടർ 19 വനിതാ ട്വന്റി20 ലോകകപ്പിൽ തുടർച്ചയായ മൂന്നാം വിജയവുമായി ഇന്ത്യൻ പെൺകൊടികൾ സൂപ്പർ സിക്‌സിലേക്കെത്തി. ഇന്നലെ നടന്ന മത്സരത്തിൽ ശ്രീലങ്കയെ 60 റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 118 റൺസിന് ആൾഔട്ടായെങ്കിലും ശ്രീലങ്കയെ 58/9 എന്ന സ്‌കോറിൽ ഒതുക്കി ഇന്ത്യ വിജയം ആഘോഷിച്ചു.
ഇന്ത്യയ്ക്കായി മലയാളി താരം ജോഷിത മൂന്ന് ഓവറിൽ 17 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. ഷബ്‌നം ഷക്കീൽ നാല് ഓവറിൽ ഒരു മെയ്ഡനടക്കം ഒൻപതു റൺസ് വഴങ്ങിയും, പരൂണിക സിസോദിയ നാല് ഓവറിൽ ഏഴു റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ആയുഷി ശുക്ല, വൈഷ്ണവി ശർമ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. വൈഷ്ണവി നാല് ഓവറിൽ ഒരു മെയ്ഡൻ സഹിതം മൂന്നു റൺസ് മാത്രം വഴങ്ങിയാണ് ഒരു വിക്കറ്റ് വീഴ്ത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്