മുംബയ് : ഫോം വീണ്ടെടുക്കാൻ ബി.സി.സി.ഐ ആഭ്യന്തര ക്രിക്കറ്റുകളിക്കാൻ വിട്ട ഇന്ത്യൻ താരങ്ങൾ രഞ്ജി ട്രോഫിയിൽ നിരാശപ്പെടുത്തി. ജമ്മു കശ്മീരിനെതിരെ മുംബയ്ക്കായി ഓപ്പൺ ചെയ്ത രോഹിത് ശർമ്മ മൂന്ന് റൺസും യശസ്വി ജയ്‌സ്വാൾ നാലു റൺസുമെടുത്ത് പുറത്തായി.
കർണാടകയ്‌ക്കെതിരായ മത്സരത്തിൽ പഞ്ചാബിനെ നയിക്കുന്ന ശുഭ്മാൻ ഗില്ലും, ഓപ്പണറായെത്തി നാലു റൺസെടുത്ത് പുറത്തായി. സൗരാഷ്ട്രയ്‌ക്കെതിരായ മത്സരത്തിൽ ഡൽഹിയുടെ വിക്കറ്റ് കീപ്പറായ ഋഷഭ് പന്തും ഒരു റണ്ണെടുത്ത് പുറത്തായി. ഇന്ത്യൻ ടീമിൽനിന്ന് രഞ്ജി കളിക്കാൻ വന്ന ബാറ്റർമാരെല്ലാം കൂട്ടത്തോടെ നിരാശപ്പെടുത്തിയപ്പോൾ, രവീന്ദ്ര ജഡേജ മാത്രം 5 വിക്കറ്റ് നേട്ടവുമായി ബൗളിംഗിൽ തിളങ്ങി.
ഋഷഭ് പന്ത് ഉൾപ്പെടുന്ന ഡൽഹിക്കെതിരെ ജഡേജ 66 റൺസ് വഴങ്ങിയാണ് 5 വിക്കറ്റെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്