ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി മുഹ്‌സിന്‍ പരാരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. തന്ത വൈബ് എന്നാണ് ചിത്രത്തിന്റെ പേര്. നരിവേട്ട എന്ന ചിത്രത്തിന് ശേഷം ടൊവിനോ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണിത്. ആഷിക് ഉസ്മാനാണ് ചിത്രത്തിന്റെ നിര്‍മാണം.
How old is your inner child? എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. ജിംഷി ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
വിഷ്ണു വിജയ് സംഗീതവും മഷര്‍ ഹംസ വസ്ത്രാലങ്കാരവും നിര്‍വഹിക്കും. ബിനു പപ്പുവും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമാണ്.
അടുത്തിടെയാണ് മുഹ്‌സിന്‍ പരാരി പാട്ട് എഴുത്തില്‍ നിന്നും മാറി നില്‍ക്കുകയാണെന്ന വിവരം അറിയിച്ചത്. ഇനി സിനിമകള്‍ സംവിധാനം ചെയ്യാന്‍ പോവുകയാണെന്ന് മുഹ്‌സിന്‍ അറിയിച്ചിരുന്നു.
അതേസമയം ഐഡന്റിറ്റിയാണ് ടൊവിനോയുടേതായി അവസാനം തിയേറ്ററിലെത്തിയ ചിത്രം. നരിവേട്ട, എമ്പുരാന്‍ എന്നീ ചിത്രങ്ങളാണ് റിലീസിനായി കാത്തിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്