ആരാധകരുടെ ഏറെനാളെത്തെ കാത്തിരിപ്പിന് അന്ത്യം കുറിച്ച് പുതിയ പ്രഖ്യാപനവുമായി ഹിറ്റ് സംവിധായകന്‍ എസ്എസ് രാജമൗലി.
മഹേഷ് ബാബുവിനും പ്രിയങ്ക ചോപ്രയ്ക്കുമൊപ്പം SSMB29 എന്ന് പേരിട്ടിരിക്കുന്ന തന്റെ അടുത്ത ചിത്രം സംവിധായകന്‍ സ്ഥിരീകരിച്ചു.
ജനുവരി 2 ന് ഹൈദരാബാദില്‍ നടന്ന പ്രത്യേക പൂജ ചടങ്ങുകളോടെ എസ്എസ് രാജമൗലിയുടെയും മഹേഷ് ബാബുവിന്റെയും എസ്എസ്എംബി 29 ലോഞ്ച് ചെയ്തത്. വിജയേന്ദ്ര പ്രസാദാണ് തിരക്കഥ.
പതിവുരീതി വിട്ട് വ്യത്യസ്തമായ പ്രഖ്യാപനമായി പുതിയ ചിത്രത്തിനായി രാജമൗലി നടത്തിയത്. തന്റെ സിനിമയുടെ ഷൂട്ടിങ് തിരക്കിലായതിനാല്‍ സിംഹത്തെ (മഹേഷ് ബാബു) 'കൂട്ടിലടച്ച്' നടന്റെ പാസ്പോര്‍ട്ട് പിടിച്ചെടുത്തുവെന്ന് രാജമൗലി ഇന്‍സ്റ്റഗ്രാമിലൂടെ പ്രഖ്യാപിച്ചു.
താന്‍ ഹൈദരാബാദില്‍ എത്തിയതായി പ്രഖ്യാപിക്കുകയും 'തന്റെ ജീവിതത്തിലെ പുതിയ അധ്യായം ആരംഭിച്ചെന്നും വ്യക്തമാക്കി പ്രിയങ്ക ചോപ്രയും സിനിമയിലെ തന്റെ പങ്കാളിത്തം സ്ഥിരീകരിച്ചു.
മറ്റ് അഭിനേതാക്കളുടെ വിവരങ്ങള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മലയാളത്തിന്റെ നടന്‍ പൃഥ്വിരാജ് ചിത്രത്തിന്റെ ഭാഗമാകുമെന്ന് അഭ്യൂഹങ്ങളുണ്ട്. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. SSMB29 2028ല്‍ തീയറ്ററുകളില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്