സംവിധായകൻ മാർട്ടിൻ സ്കോർസേസിയും ഓസ്കാർ ജേതാവ് ലിയനാർഡോ ഡിക്കാപ്രിയോയും വീണ്ടും ഒന്നിക്കുന്നു.
എറിക്ക് ലാർസൺ എഴുതി 2004 പ്രസിദ്ധീകരിച്ച ദി ഡെവിൾ ഇൻ ദി വൈറ്റ് സിറ്റീസ് എന്ന ബെസ്റ്റ് സെല്ലിങ് നോവലിന്റെ സിനിമാറ്റിക് അഡാപ്റ്റേഷനിലാണ് ഇരുവരും ചേർന്ന് പ്രവർത്തിക്കുന്നത്.
ചിത്രത്തിന്റെ തിരക്കഥ രചന നടന്നുകൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. കില്ലേഴ്സ് ഓഫ് ഫ്‌ളവർ മൂണിനും മുൻപ് ഇരുവരും ചേർന്ന് പ്രവർത്തിച്ച വോൾഫ് ഓഫ് വോൾസ്ട്രീറ്റ്, ഷട്ടർ ഐലൻഡ്, ദി ഡിപ്പാർട്ടഡ്, ദി ഏവിയേറ്റർ, ഗാംഗ്സ് ഓഫ് ന്യൂയോർക്ക് എന്നീ ചിത്രങ്ങൾ മികച്ച വാണിജ്യ വിജയവും നിരൂപക പ്രശംസയും നേടിയിരുന്നു.
യഥാർത്ഥത്തിൽ നടന്ന സംഭവങ്ങളെ ആസ്പദമാക്കി നിർമ്മിക്കുന്ന ചിത്രം ഒരു ട്രൂ ക്രൈം – നോൺ ഫിക്ഷൻ ആണ്. 1893 ലെ ചികാഗോ ലോക യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രണ്ട് കേന്ദ്ര കഥാപാത്രങ്ങളുടെ പരസ്പര പൂരിതമായ വിധിയുടെ കഥയായിരുന്നു നോവലിന്റെ പ്രമേയം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്