നടൻ അക്ഷയ് കുമാറിന് കഴിഞ്ഞ കുറച്ച് നാളുകളായി അത്ര നല്ല വർഷമായിരുന്നില്ല . മോശം സിനിമകളും തുടർ പരാജയങ്ങളും താരത്തെ പിന്നോട്ടടിച്ചിരുന്നു. അതേസമയം, അക്ഷയ് കുമാറിന്റേതായി അവസാനം പുറത്തിറങ്ങിയ സ്കൈ ഫോഴ്‌സ് എന്ന ആക്ഷൻ ചിത്രം താരത്തിന് വലിയൊരു തിരിച്ചുവരവാണ് നൽകിയിരിക്കുന്നത്.
അക്ഷയ് കുമാർ നായകനായി അഭിനയിച്ച ചിത്രമാണ് സ്കൈ ഫോഴ്‌സ്. ആഗോളതലത്തിൽ സ്കൈ ഫോഴ്‌സ് 129.35 കോടി നേടിയിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം 119.35 കോടി നേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അക്ഷയ് കുമാറിന് സ്കൈ ഫോഴ്‌സ് ഒരു വലിയ തിരിച്ചുവരവ് നൽകിയെന്നാണ് റിപ്പോർട്ട്.
സ്കൈ ഫോഴ്‌സ് തീർച്ചയായും കാണേണ്ട ചിത്രമാണെന്ന് പലരും അഭിപ്രായപ്പെടുന്നു. അക്ഷയ് കുമാറിന്റെ മികച്ച പ്രകടനമാണ് ചിത്രത്തിന്റെ നട്ടെല്ലെന്ന് റിപ്പോർട്ട് പറയുന്നു.
ദിനേശ് വിജൻ, അമർ കൗശിക്, ജ്യോതി ദേശ്‍പാണ്ഡെ എന്നിവർ ചേർന്നാണ് സ്‍കൈ ഫോഴ്‍സ് നിര്‍മിച്ചിരിക്കുന്നത്. സാറാ അലി ഖാനും കഥാപാത്രമായ ചിത്രത്തില്‍ ശരദ് ഖേല്‍ഖര്‍, മനിഷ് ചൗധരി, മോഹിത് ചൗഹാൻ, വരുണ്‍ ബഡോല, സോങം, അഭിനവ്, റിതി, അനുപമം ജോര്‍ദര്‍, ജയ്വന്ത് വാഡ്‍കര്‍, വിശാല്‍ ജിൻവാല്‍, അഭിഷേക് മഹേന്ദ്ര, ബ്രയാൻ ലോറൻസ്, ഫയാസ് ഖാൻ തുടങ്ങിയവരും ഉണ്ട്. തനിഷ്‍ക ഭാഗ്‍ചിയാണ് സംഗീത സംവിധാനം. പിവിആര്‍ ഐനോക്സ് പിക്ചേഴ്‍സാണ് വിതരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്