ദി ഫന്റാസ്റ്റിക് ഫോർ: ഫസ്റ്റ് സ്റ്റെപ്‌സിന്റെ പുതിയ പോസ്റ്റർ സൃഷ്ടിക്കാൻ എഐ സാങ്കേതികവിദ്യ ഉപയോഗിച്ചെന്ന വാദം നിഷേധിച്ച് മാർവൽ സ്റ്റുഡിയോ.
ഡിസ്നിയുടെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോ ചൊവ്വാഴ്ചയാണ് ചിത്രത്തിന്റെ ഫസ്റ്റ് സ്റ്റെപ്‌സ് പോസ്റ്റർ പുറത്തിറക്കിയത്. ചിത്രത്തിൽ, 20-ാം നൂറ്റാണ്ടിലെ രണ്ട് സ്ത്രീകളും പുരുഷന്മാരും ഒരു സൂപ്പർഹീറോ ദൗത്യത്തിനായി ഒരുങ്ങി നിൽക്കുന്നതാണ് പോസ്റ്റർ.
പലരും റിലീസ് ആഘോഷിച്ചെങ്കിലും, മറ്റുള്ളവർ ഡിസൈനിലെ പൊരുത്തക്കേടുകൾ പെട്ടെന്ന് ചൂണ്ടിക്കാട്ടി. നാല് വിരലുകൾ മാത്രമുള്ള ചില ആളുകളും ഒരേ മുഖമുള്ള രണ്ട് സ്ത്രീകളും പോസ്റ്ററിൽ ഉണ്ടെന്നാണ് ചിലരുടെ വിമർശനം.
പിന്നാലെ പോസ്റ്റർ എഐ ഉപയോഗിച്ച് നിർമിച്ചതാണെന്ന വാദത്തിന് കാരണമായി. എന്നാൽ ഇത് തെറ്റായ വാദമാണെന്ന് സിനിമയുടെ വക്താവ് ദി ഹോളിവുഡ് റിപ്പോർട്ടറിനോട് പറഞ്ഞു.
മാറ്റ് ഷാക്മാൻ സംവിധാനം ചെയ്ത ദി ഫന്റാസ്റ്റിക് ഫോർ: ഫസ്റ്റ് സ്റ്റെപ്‌സിൽ പെഡ്രോ പാസ്കൽ, വനേസ കിർബി, ജോസഫ് ക്വിൻ, എബോൺ മോസ്-ബച്രാച്ച് എന്നിവർ അഭിനയിക്കുന്നു. ജൂലൈയിൽ ചിത്രം തിയേറ്ററുകളിൽ എത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്