രാം ചരണ്‍ കേന്ദ്ര കഥാപാത്രമായ ഗെയിം ചെയിഞ്ചറിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ആമസോണ്‍ പ്രൈമില്‍ ഫെബ്രുവരി 7 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കും. കന്നട, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം സ്ട്രീം ചെയ്യുക. ആമസോണ്‍ പ്രൈം തന്നെയാണ് ഈ വിവരം പങ്കുവെച്ചത്. ഷങ്കര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ഷങ്കര്‍ ആദ്യമായി സംവിധാനം ചെയ്ത തെലുങ്ക് ചിത്രമാണിത്.
രാം ചരണ്‍ നായകനായി എത്തുമ്പോള്‍ കിയാര അദ്വാനിയാണ് ചിത്രത്തില്‍ നായികാവേഷത്തില്‍ എത്തുന്നത്. അഞ്ജലിയും മറ്റൊരു നായികയായി എത്തുന്നുണ്ട്. എസ്.ജെ സൂര്യയാണ് വില്ലന്‍ വേഷത്തിലെത്തുന്നത്.
സമുദ്രക്കനി, അഞ്ജലി, നവീന്‍ ചന്ദ്ര, സുനില്‍, ശ്രീകാന്ത്, ജയറാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന്റെയും സീ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ ദില്‍ രാജുവും സിരിഷും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
400 കോടി ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രം ജനുവരി 10-നാണ് ആഗോള റിലീസായി തിയേറ്ററിലെത്തിയത്. ചിത്രത്തില്‍ രാം ചരണ്‍ ഇരട്ട വേഷത്തിലാണ് എത്തുന്നത്.
വിവിധ ഗെറ്റപ്പുകളില്‍ രാം ചരണ്‍ എത്തുന്ന ചിത്രം പല കാലഘട്ടങ്ങളിലൂടെ കഥ പറയുന്ന രീതിയിലാണ് ഒരുക്കിയിട്ടുള്ളത്.ചിത്രത്തിലെ അഭിനയത്തിന് രാം ചരണിന് ദേശീയ പുരസ്‌കാരം ലഭിക്കുമെന്ന് സിനിമ കണ്ടതിന് ശേഷം സംവിധായകന്‍ സുകുമാര്‍ പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്