അലെക്സ് ഗാർലാൻഡ് തിരക്കഥ എഴുതിയ ഹോളിവുഡ് ഹൊറർ ചിത്രം 28 ഇയേഴ്സ് ലേറ്റർ ട്രെയിലർ പുറത്ത്. ജോഡി കോമർ, ആരോൺ ടെയ്‌ലർ-ജോൺസൺ, റാൽഫ് ഫിയന്നസ് എന്നിവരുള്ള ട്രെയിലറിലെ ഒരു രംഗം ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ചായാവുകയാണ്.
ട്രെയിലറിലെ ഒരു രംഗത്തിൽ കാണിക്കുന്ന സോംബിക്ക് ഐറിഷ് നടൻ കിലിയൻ മർഫിയുടെ രൂപ സാദൃശ്യമുണ്ടെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ.
ജോഡി കോമർ ഒരു കുഞ്ഞുമായി വരുമ്പോൾ ഒരു സോംബി പ്രത്യക്ഷപ്പെടുന്നുണ്ട്. ശരീഭാരം വളരെയധികം കുറഞ്ഞ നിലയിൽ കാണുന്ന ആ സോംബിയെ കാണാൻ കിലിയൻ മർഫിയെ പോലെയുണ്ടെന്നാണ് ചിലർ പറയുന്നത്.
എന്നാൽ സിനിമയുടെ ട്രെയിലർ ക്രെഡിറ്റ്സിലെ കാസ്റ്റ് ലിസ്റ്റിൽ നടന്റെ പേര് നൽകിയിട്ടില്ല. അത് കിലിയൻ തന്നെയാണോ എന്നറിയാൻ ആരാധകർക്ക് 2025 ജൂൺ 20 വരെ കാത്തിരിക്കേണ്ടി വരും.
2007ൽ റിലീസ് ചെയ്ത 28 വീക്സ് ലേറ്റർ, 2002 ൽ റിലീസ് ചെയ്ത 28 ഡെയ്സ് ലേറ്റർ എന്നീ സിനിമകളുടെ തുടർച്ചയായി വരുന്ന സിനിമയാണ് 28 ഇയേഴ്സ് ലേറ്റർ. ഓസ്കർ അവാർഡ് ജേതാവ് ഡാനി ബോയലാണ് സിനിമ സംവിധാനം ചെയ്യുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്