പുഷ്പ 2 കോമഡി പീസാക്കി; ഫഹദ്‌ തെലുഗ് സിനിമ നിർത്തിയെന്ന് റിപോർട്ടുകൾ 

DECEMBER 10, 2024, 9:17 PM

ഫഹദ് ഫാസിൽ തെലുങ്ക് സിനിമകളിലെ അഭിനയം  നിർത്തിയതായി റിപ്പോർട്ട്. പുഷ്പ 2വിലെ കഥാപാത്രത്തോട് നീതി പുലർത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്  ഫഹദ് ഫാസിൽ തെലുങ്ക് സിനിമയിൽ നിന്ന് പിന്മാറുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

വിജയകരമായി  ചിത്രം മുന്നേറുമ്ബോഴും അല്ലു അര്‍ജുന്റെ മാത്രം വിജയമായാണ് ആഘോഷിക്കപ്പെടുന്നതെന്നും സിനിമയിലെ പ്രധാന വില്ലനായ ഫഹദ് ഫാസിലിനെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതെല്ലാം ഫഹദിനെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. തെലുഗ് സിനിമകളില്‍ അഭിനയിക്കരുതെന്ന് ഫഹദ് പരിചയക്കാരോട് പറഞ്ഞുവെന്നും അമര്‍ ഉജ്വല റിപ്പോര്‍ട്ട് ചെയ്യുന്നന്നു. 

പുഷ്പ ഒന്നാം ഭാഗത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന ഭന്‍വര്‍ സിങ് ഷെഖാവത്തിന്റെ ആമുഖം മാത്രമാണ് കാണിക്കുന്നതെന്നും പ്രസ്തുത കഥാപാത്രവും അല്ലു അര്‍ജുന്റെ കഥാപാത്രമായ പുഷ്പരാജും തമ്മിലുള്ള കൂടുതല്‍ സീനുകള്‍ രണ്ടാം ഭാഗത്തിലായിരിക്കും ഉണ്ടാവുക എന്നും സുകുമാര്‍ ഫഹദ് ഫാസിലിന് വാക്ക് നല്‍കിയിരുന്നു.

vachakam
vachakam
vachakam

സുകുമാര്‍ വാക്ക് നല്‍കിയതുകൊണ്ട് ഫഹദ് പുഷ്പ ചെയ്യാമെന്ന് സമ്മതിച്ചത്. എന്നാല്‍ സിനിമയില്‍ ഫഹദിന് വേണ്ടത്ര പരിഗണന ലഭിച്ചില്ല. പുഷ്പ 2വിന് പൊതുവേ മോശം പ്രതികരണമാണ് കേരളത്തില്‍ നിന്ന് ലഭിച്ചിരുന്നതെങ്കിലും ഫഹദ് ഫാസിലിന്റെ അഭിനയം കാണാനായിട്ടായിരുന്നു ആരാധകര്‍ തിയേറ്ററുകളിലേക്കെത്തിയിരുന്നത്. എന്നാല്‍ ഈ സിനിമയില്‍ ഫഹദിനെ ചിത്രീകരിച്ചിരിക്കുന്ന രീതി ആരാധകരിലും നീരസമുണ്ടാക്കി.

പുഷ്പ 2വിൻ്റെ സംവിധായകൻ സുകുമാറിനോട് ഫഹദ് ഫാസിലിന് ദേഷ്യമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പുഷ്പ 2 ഹിന്ദിയിൽ വൻ വിജയമായി മുന്നേറുകയാണ്. റിലീസ് ചെയ്ത ആദ്യ ദിനം 72 കോടിയാണ് ചിത്രം നേടിയത്. പിന്നീട് മൂന്നാം ദിവസം ചിത്രം 200 കോടി ക്ലബ്ബിൽ കയറി. എല്ലാ ബോളിവുഡ് ചിത്രങ്ങളെയും പിന്തള്ളിയാണ് പുഷ്പ 2 ബോക്‌സ് ഓഫീസ് തകർത്തത്. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം പുഷ്പ 2 800 കോടി ക്ലബ്ബിൽ പ്രവേശിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam