ക്രിസ്റ്റഫർ നോളൻ്റെ സൂപ്പർഹിറ്റ് ചിത്രം ഇൻ്റർസ്റ്റെല്ലാർ വീണ്ടും റിലീസിനെത്തി. പത്ത് വർഷത്തിന് ശേഷമാണ് ചിത്രം വീണ്ടും റിലീസിനെത്തിയത്.
മാത്യു മക്കോനാഗെയും ആനി ഹാത്‌വേയും അഭിനയിച്ച സയൻസ് ഫിക്ഷൻ യു.എസിലെയും കാനഡയിലെയും 166 സ്‌ക്രീനുകളിൽ നിന്ന് 4.5 മില്യൺ ഡോളർ നേടി.
“പ്രേക്ഷക പ്രതികരണത്തിൽ ഞാൻ വളരെ സന്തുഷ്ടനാണ്, ഏത് കാലത്തും ആളുകൾ നിങ്ങളുടെ ജോലിയോട് പ്രതികരിക്കുമ്പോൾ അത് ശരിക്കും ആവേശകരമാണ്''- നോളൻ അസോസിയേറ്റഡ് പ്രസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
2014 നവംബർ 7നായിരുന്നു 'ഇന്റർസ്റ്റെല്ലാർ' റിലീസ് ചെയ്തത്. മാത്യൂ മക്കൊനാഗീ, ആൻ ഹാതവേ, ജെസീക്ക ചാസ്റ്റെയിൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. ഏറെ പ്രേഷക പ്രശംസ പിടിച്ചുപറ്റിയ സിനിമ ബോക്സ് ഓഫീസിലും വൻ നേട്ടം ഉണ്ടാക്കി. ലോകമെമ്പാടുമായി 730 ദശലക്ഷത്തിലധികം ഡോളർ സിനിമ നേടു കയും ചെയ്തു.
സിനിമയിലെ ഒറിജിനൽ മോഷൻ പിക്ചർ സൗണ്ട്ട്രാക്ക് നൽകിയത് ഹാൻസ് സിമ്മർ അണ്. മികച്ച ഒറിജിനൽ സ്‌കോറിനുള്ള ഗ്രാമി അവാർഡും മറ്റു നിരവധി അവാർഡുകളും സിനിമയിലെ പശ്ചാത്തല സംഗീതത്തിന് ലഭിച്ചിട്ടുണ്ട്. സഹോദരൻ ജോനാഥൻ നോളനോടൊപ്പം ചേർന്നാണ് അദ്ദേഹം ഇൻ്റർസ്റ്റെല്ലാറിൻ്റെ തിരക്കഥ എഴുതിയത്. ഗോളാന്തര ജീവിതം സ്വപ്നം കാണുന്ന മനുഷ്യൻ്റെ ഭാവി പ്രവചിക്കുന്നത് പോലെയാണ് സിനിമയുടെ കഥ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്