സൂര്യയും ആര്‍കെ ബാലാജിയും ഒന്നിക്കുന്ന സൂര്യ 45 ലേക്ക് മലയാളത്തിലെ രണ്ട് പ്രധാന താരങ്ങളും. ഇന്ദ്രന്‍സും സ്വാസികയുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.
12 വര്‍ഷത്തിനു ശേഷം ഇന്ദ്രന്‍സ് തമിഴിലേക്ക് തിരിച്ചെത്തുകയാണ്. 2012ല്‍ പുറത്തിറങ്ങിയ വിജയ് ചിത്രം നന്പനിലാണ് ഇന്ദ്രന്‍സ് അവസാനമായി തമിഴില്‍ അഭിനയിച്ചത്.
തമിഴില്‍ ശക്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയാണ് സ്വാസിക. അടുത്തിടെ സ്വാസിക പ്രധാന വേഷത്തിലെത്തിയ ലബ്ബര്‍ പന്ത് എന്ന ചിത്രം ഏറെ കയ്യടി നേടിയിരുന്നു.
ആക്ഷന്‍ എന്റര്‍ടൈനര്‍ എന്നതിലുപരി ഹാസ്യത്തിനും പ്രാധാന്യം നല്കുന്ന ചിത്രമാണ് 'സൂര്യ 45' എന്നാണ് സംവിധായകൻ ബാലാജി വ്യക്തമാക്കിയത്. ഡ്രീം വാരിയര്‍ പിക്ചേഴ്സാണ് 'സൂര്യ 45' നിർമിക്കുന്നത്. സായി അഭയങ്കർ സംഗീതമൊരുക്കുന്നു. ചിത്രത്തില്‍ തൃഷയാണ് നായികയായി എത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്