ചെന്നൈ: സൂര്യ 45 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന് എആർ റഹ്മാൻ സംഗീതം നൽകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ചിത്രത്തിൻ്റെ ഷൂട്ടിംഗ് ആരംഭിച്ചതിന് പിന്നാലെ റഹ്മാൻ ചിത്രത്തിൽ നിന്ന് പിന്മാറിയതായി റിപ്പോർട്ട്.
പകരം സായ് അഭ്യങ്കർ ചിത്രത്തിന് സംഗീതം ഒരുക്കുമെന്നാണ് റിപ്പോർട്ട്. സായ് ലോകേഷിൻ്റെ എൽസിയുവിൽ വരുന്ന ബെൻസിൻ്റെ സംഗീതസംവിധായകൻ കൂടിയാണ് കാച്ചി സെരാ എന്ന ഗാനത്തിലൂടെ പ്രശസ്തനായ സായ് അഭ്യങ്കർ.
സോഷ്യൽ മീഡിയയിൽ വൈറലായ ആസ കുട, കാച്ചി സേര തുടങ്ങിയ ഗാനങ്ങളിലൂടെ പ്രശസ്തനാണ് സായ് അഭ്യങ്കർ. സായിയാണ് ഈ ഗാനങ്ങളുടെ രചനയും സംഗീതവും നിർവ്വഹിച്ചത്. ഗായകരായ ടിപ്പുവിൻ്റെയും ഹരിണിയുടെയും മകനാണ് സായി.
അതേ സമയം സൂര്യ 45 സിനിമയുടെ നിര്‍മ്മാതാക്കളായ ഡ്രീം വാരിയേര്‍സ് പിക്ചേര്‍സാണ് സായി അഭ്യങ്കറിനെ പ്രഖ്യാപിച്ചത്. അതേ സമയം ചിത്രത്തില്‍ ജികെ വിഷ്ണുവാണ് സിനിമോട്ടഗ്രാഫറായി എത്തുന്നത്. അറ്റ്ലി ചിത്രത്തിലെ ക്യാമറമാനായി പ്രശസ്തനായ വിഷ്ണുവിന്‍റെ ആദ്യത്തെ സൂര്യ ചിത്രമാണിത്.
എആർ റഹ്മാൻ ഏതാനും മാസങ്ങളായി സംഗീതസംവിധാനത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന ഊഹാപോഹങ്ങള്‍ വാര്‍ത്തയാകുന്ന വേളയിലാണ് സൂര്യ 45ല്‍ നിന്നും റഹ്മാന്‍ മാറുന്നത്. എന്നാല്‍ ഈ ഊഹാപോഹങ്ങൾ റഹ്മാന്‍റെ മക്കള്‍ തള്ളിക്കളഞ്ഞെങ്കിലും, അദ്ദേഹത്തിന് പകരം സായ് അഭ്യങ്കർ വന്നത് ഈ ചര്‍ച്ചയ്ക്ക് വീണ്ടും തുടക്കമിട്ടിട്ടുണ്ട്. .
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്